കേരള ഹൈക്കോടതിയില്‍ പുതിയ റിക്രൂട്ട്‌മെന്റ്; വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് 1 ലക്ഷം രൂപ ശമ്പളം നേടാന്‍ അവസരം.

കേരളത്തില്‍ ഹൈക്കോടതിയില്‍ വീണ്ടും ജോലിയവസരം. ഐ.ടി മാനേജര്‍, സിസ്റ്റം എഞ്ചിനീയര്‍, സീനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍, സീനിയര്‍ സിസ്റ്റം ഓഫീസര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് ഡിസംബര്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

തസ്തിക & ഒഴിവ്

കേരള ഹൈക്കോടതിയില്‍ മാനേജര്‍ (ഐ.ടി), സിസ്റ്റം എഞ്ചിനീയര്‍, സീനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍, സീനിയര്‍ സിസ്റ്റം ഓഫീസര്‍ തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനം. ആകെ 19 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഐ.ടി മാനേജര്‍- 1 ഒഴിവ്, സിസ്റ്റം എഞ്ചിനീയര്‍- 1 ഒഴിവ്, സീനിയര്‍ സോഫ്റ്റ് വെയര്‍ ഡവലപ്പര്‍- 3 ഒഴിവ്, സീനിയര്‍ സിസ്റ്റം ഓഫീസര്‍- 14 ഒഴിവ്.”

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 51,400 രൂപ മുതല്‍ 1,60,000 രൂപ വരെ ശമ്പളമായി ലഭിക്കും.

ഐ.ടി മാനേജര്‍- 1,070800 രൂപ മുതല്‍ 1,60,000 രൂപ വരെ.

സിസ്റ്റം എഞ്ചിനീയര്‍- 59,300 രൂപ മുതല്‍ 1,20,900 രൂപ വരെ.

സീനിയര്‍ സോഫ്റ്റ് വെയര്‍ ഡവലപ്പര്‍- 59,300 രൂപ മുതല്‍ 1,20,900 രൂപ വരെ.

സീനിയര്‍ സിസ്റ്റം ഓഫീസര്‍- 51,400 രൂപ മുതല്‍ 1,10,300 രൂപ വരെ.

പ്രായപരിധി

18 വയസുമുതല്‍ 41 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02-01-1982 നും 01-01-2005 നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത

മാനേജര്‍ (ഐ.ടി): IT/ CS/ EC എന്നിവയില്‍ ബി.ടെക്/ എം.ടെക്. അംഗീകൃത സ്ഥാപനങ്ങളില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.

സിസ്റ്റം എഞ്ചിനീയര്‍: IT/ CS/ EC എന്നിവയില്‍ ബി.ടെക്/ എം.ടെക് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സിസ്റ്റം/ നെറ്റ് വര്‍ക്ക്/ ഡാറ്റാബേസ് എന്നിവയില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.

സീനിയര്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍: ബി.ടെക്/ എം.ടെക് അല്ലെങ്കില്‍ എം.സി.എ, ഇലക്ട്രോണിക്‌സ്, ഐ.ടി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ എം.എസ്.സി ഉള്ളവര്‍ക്കും അപേക്ഷിക്കാം. പ്രോഗ്രാമിങ്ങില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.സീനിയര്‍ സിസ്റ്റം ഓഫീസര്‍: ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്നിവയില്‍ ഡിപ്ലോമ. അല്ലെങ്കില്‍ ഇലക്ട്രോണിക്‌സില്‍ ബി.ഇ/ ബി.ടെക്/ എം.ടെക് ഉള്ളവര്‍ക്കും അപേക്ഷിക്കാം.ബന്ധപ്പെട്ട മേഖലയില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.”

അപേക്ഷ ഫീസ്

ഐ.ടി മാനേജര്‍: 750

സിസ്റ്റം എഞ്ചിനീയര്‍: 500

സീനിയര്‍ സോഫ്റ്റ് വെയര്‍ ഡവലപ്പര്‍: 500

സീനിയര്‍ സിസ്റ്റം ഓഫീസര്‍: 500

എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസില്ല.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായി വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷിക്കുന്നതിനായി http://highcourt.kerala.gov.in/ സന്ദര്‍ശിക്കുക. ഔദ്യോഗിക വിജ്ഞാപനത്തിനായി ക്ലിക് ചെയ്യുക.”

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights