കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന് കീഴില്‍ പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. വിവിധ തസ്തികകളിലായി ആകെ 9 ഒഴിവുകളാണുള്ളത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത മാനദണ്ഡങ്ങള്‍ കൃത്യമായി വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നല്‍കാന്‍ ശ്രമിക്കുക. കേരളത്തില്‍ തന്നെ സര്‍ക്കാര്‍ വകുപ്പില്‍ തൊഴില്‍ സ്വപ്‌നം കാണുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കരുത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനുള്ള അവസാന തീയതി മേയ് 11 ആണ്. കൂടുതല്‍ വിശദാംശങ്ങള്‍ നോക്കാം.തസ്തിക& ഒഴിവ്
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിലേക്ക് നടത്തുന്ന ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്. ഡയറക്ടര്‍ (ഫിനാന്‍സ്), ഡയറക്ടര്‍ (ടെക്‌നിക്കല്‍-സിവില്‍), ഡയറക്ടര്‍ (ടെക്‌നിക്കല്‍- ഇലക്ട്രിക്കല്‍) എന്നിങ്ങനെ പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. ആകെ 9 ഒഴിവുകളാണുള്ളത്.
ഡയറക്ടര്‍ (ഫിനാന്‍സ്) 3 ഒഴിവും, ഡ
യറക്ടര്‍ (ടെക്‌നിക്കല്‍-സിവില്‍) 3 ഒഴിവും,
ഡയറക്ടര്‍ (ടെക്‌നിക്കല്‍- ഇലക്ട്രിക്കല്‍) പോസ്റ്റില്‍ 3 ഒഴിവുകളുമാണുള്ളത്.
പ്രായപരിധി
മൂന്ന് പോസ്റ്റുകളിലുമായി 60 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.