6 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്.
: ബംഗാൾ ഉൾക്കടലിലെ “ഗുലാബ്”ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരള ത്തിൽ ഇന്നും പരക്കെ മഴ സാധ്യത. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കാസർകോട്, കണ്ണൂർ ജില്ലകൾ ളിൽ യെലോ അലർട്ട് ഉണ്ട്. ഇന്ന് കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ഗുലാബ് ചുഴലിക്കാറ്റ് ഇന്നലെ രാത്രിയോടെ ഒഡീഷ – ആന്ധ്ര തീര० തൊട്ടു.
പസിഫിക് സമുദ്രത്തിൽ ശക്തമായി തുടരുന്ന “മിണ്ടുല്ലെ “ചുഴലിക്കാറ്റ് ദുർബലമായി ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് വീണ്ടും ന്യൂനമർദത്തിനു സാധ്യതയുണ്ടെന്നും വിദഗ്ധർ വിലയിരുത്തുന്നു. ഗഞ്ജ० ഉൾപ്പെടെ ഒഡീഷയുടെ തെക്കൻ ജില്ലകളെയാണു ഗുലാബ് ചുഴലിക്കാറ്റ് ഏറ്റവുമധികം ബാധിക്കുക. ഈസ്റ്റ് കോസ്റ്റ് റെയിൽവേ 34 ട്രെയിനുകൾ റദ്ദാക്കി.
ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 4 ട്രെയിനുകൾ റദ്ദാക്കിയതായും 14 ട്രെയിനുകൾ വഴിതിരിച്ചു വിട്ടതായും റെയിൽവേ അറിയിച്ചു.