കേരളത്തിൽ മെഡിക്കൽ/ഡൻ്റൽ/ ആയുഷ് കോഴ്‌സുകൾക്കു പുറമെ, മെഡിക്കൽ അനുബന്ധ പ്രോഗ്രാമുകളിലെ പ്രവേശനവും നീറ്റ് അധിഷ്ഠിതമാണ്.കേരളത്തിൽ നീറ്റ് യു.ജി. ബാധകമായ പ്രോഗ്രാമുകൾ ഇവയാണ്: മെഡിക്കൽ- എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ്.
മെഡിക്കൽ അലൈഡ്: ബി.എസ്.സി അഗ്രിക്കൾച്ചർ, ബി.എസ്.സി ഫോറസ്ട്രി, ബാച്ചലർ ഓഫ് ഫിഷറീസ് സയൻസ്, ബി.വി.എസ്.സി & എ.എച്ച് (വെറ്ററിനറി), ബി.എസ്.സി കോ ഓപ്പറേഷൻ & ബാങ്കിംഗ്, ബി.എസ്.സി. ക്ലൈമറ്റ് ചേഞ്ച് & എൻവയൺമൻ്റൽ സയൻസ്, കേരള കാർഷിക സർവകലാശാലയുടെ ബി.ടെക് ബയോടെക്നോളജി
ഇവയിൽ മെഡിക്കൽ വിഭാഗം കോഴ്സുകളിലെ പ്രവേശനത്തിന് നീറ്റ് യു.ജി. യോഗ്യത നേടണം. മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് നീറ്റ് യു.ജി. 2021 ൽ 720 ൽ 20 മാർക്ക് നേടുന്നവരെ പരിഗണിക്കും. കീം 2021 വിജ്ഞാപനപ്രകാരം കേരള എൻട്രൻഡ് കമ്മീഷണർക്ക് മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ നൽകിയവർ, നീറ്റ് യു.ജി. 2021 ഫലപ്രഖ്യാപനത്തിനു ശേഷം, നീറ്റ് സ്കോർ www.cee.kerala.gov.in വഴി അപ് ലോഡ് ചെയ്യേണ്ടതുണ്ട്. അതിനുള്ള സമയപരിധി, നടപടിക്രമം തുടങ്ങിയവ എൻട്രൻസ് കമ്മീഷണർ പ്രസിദ്ധപ്പെടുത്തും. അതിൻ്റെ അടിസ്ഥാനത്തിലാകും മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുക. നീറ്റ് മാർക്ക് അപ് ലോഡിംഗ് നടത്താത്തവരെ റാങ്കിംഗിന് പരിഗണിക്കില്ല.