കേരളത്തിന് 3,011 കോടി; 10 വ‍‍ർഷം മുൻപ് കിട്ടിയിരുന്നതിന്റെ എട്ടിരട്ടി; നവീകരിക്കുന്നത് 35 സ്റ്റേഷനുകൾ.

കേരളത്തിലെ റെയിൽവേ വികസനത്തിനായി 3,011 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2009-14 കാലത്ത് കേരളത്തിന് നൽകിയത് ശരാശരി 372 കോടി രൂപ മാത്രമായിരുന്നുവെന്നും അതിന്റെ എട്ടിരട്ടിയാണ് ഇപ്പോൾ നൽകുന്ന തുകയെന്നും റെയിൽവേ മന്ത്രി ഓർമിപ്പിച്ചു. 2024-25 സാമ്പത്തിക വർഷത്തെ ബജറ്റിൽ റെയിൽവേ വികസനത്തിനായി വിവിധ സംസ്ഥാനങ്ങൾക്ക് വകയിരുത്തിയ തുകയുടെ കണക്കാണ് മന്ത്രി അറിയിച്ചത്.നവീകരണം നടക്കുന്ന സ്റ്റേഷനുകൾ: ആലപ്പുഴ, അങ്ങാടിപ്പുറം, അംഗമാലി, ചാലക്കുടി, ചങ്ങനാശേരി, ചെങ്ങന്നൂർ, ചിറയിൻകീഴ്, എറണാകുളം, എറണാകുളം ടൗൺ, ഏറ്റുമാനൂർ, ഫറൂഖ്, ഗുരുവായൂർ, കണ്ണൂർ‌, കാസർകോട്, കായങ്കുളം ജംഗ്ഷൻ, കൊല്ലം ജംഗ്ഷൻ, കോഴിക്കോട് മെയിൻ, കുറ്റിപ്പുറം, മാവേലിക്കര, നെയ്യാറ്റിൻകര, നിലമ്പൂർ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂർ, പുനലൂർ, ഷൊർണൂർ ജംഗ്ഷൻ, തലശേരി, തിരുവനന്തപുരം, തൃശൂർ, തിരൂർ, തിരുവല്ല, ത്രിപ്പൂണിത്തുറ, വടകര, വർക്കല, വടക്കാഞ്ചേരി.

മറ്റ് സംസ്ഥാനങ്ങൾക്ക് ലഭിച്ചത്

ജമ്മുകശ്മീരിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് 3,694 കോടി രൂപയും ഉത്തരാഖണ്ഡിന് 5,131 കോടി രൂപയും ഉത്തർപ്രദേശിന് 19,848 കോടി രൂപയും ഹിമാചൽ പ്രദേശിന് 2,698 കോടി രൂപയും ഡൽഹിയിക്ക് 2,582 കോടി രൂപയും വകയിരുത്തി. രാജസ്ഥാനിൽ 9,959 കോടിയുടേയും നോർത്ത് ഈസ്റ്റിൽ 10,376 കോടിയുടേയും റെയിൽവേ വികസനം യാഥാർത്ഥ്യമാകും.

 

Verified by MonsterInsights