ഘട്ടംഘട്ടമായി സ്കൂളുകൾ തുറക്കാമെന്ന് ഐസിഎംആർ

 പ്രൈമറി ക്ലാസുകൾ മുതൽ ഘട്ടംഘട്ടമായി സ്കൂളുകൾ തുറക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഇന്ത്യൻ ജേർണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. 500 ദിവസത്തിലേറെയായി സ്കൂളുകൾ അടിച്ചിട്ടാൽ 32 കോടി കുട്ടികളെ പ്രതികൂലമായി ബാധിച്ചു. ആദ്യം പ്രൈമറി ക്ലാസുകൾ, പിന്നാലെ സെക്കൻഡറി ക്ലാസുകൾ എന്ന വിധത്തിൽ ക്ലാസുകൾ പുനരാരംഭിക്കാമെന്ന് ഐസിഎംആർ നിർദേശിച്ചു.

ashli

സ്കൂളുകളിലെ അധ്യാപകരെയും ജീവനക്കാരെയും കൃത്യമായ ഇടവേളകളിൽ പരിശോധിച്ചു വൈറസ് ബാധ ഇല്ലെന്ന് ഉറപ്പാക്കണം. പ്രായഭേദമന്യേ എല്ലാവരും മാസം സാനിറ്റൈസർ ഉപയോഗവും അകലം പാലിക്കലും തുടരണം.2021 ജൂണിൽ ഇന്ത്യയിൽ നടന്ന കോവിഡ് 19 ദേശീയസിറോ സർവേ നാലാം വൗണ്ട് ഫലം 6- 17 വയസ് പ്രായമുള്ള കുട്ടികളിൽ പകുതിയിലധിവും സിറോ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

koottan villa

ഒന്നു മുതൽ 17 വരെ വയസുള്ള കുട്ടികളിൽ കൊറോണ വൈറസ് നേരിയ തോതിൽ ബാധിച്ചേക്കാമെന്നാണ് ലഭ്യമായ തെളിവുകളിൽനിന്നു മനസിലാകുന്നത്. എന്നാൽ, കുട്ടികളിൽ രോഗബാധ ഗുരുതരമാകില്ല. മരണനിരക്കും കുറവായിരിക്കും.ഓൺലൈൻ പഠനം വിദ്യാർഥികളിൽ അസമത്വം സൃഷ്ടിച്ചെന്നും താണു ആനന്ദ്, ബൽറാം ഭാർഗവ, സമിരൻ പാണ്ഡ എന്നീ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights