കാഞ്ഞിരപ്പള്ളി : വിപണിയിൽ മീൻ വേണ്ടത്ര ഇല്ല. ഉള്ളതിന് അമിതവിലയും. ട്രോളിങ് നിരോധനം നിലനിൽക്കുന്നിനാൽ ഇതര സംസ്ഥാനത്തുനിന്നാണ്. മീനെത്തിക്കുന്നത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിൽനിന്നാണ് ജില്ലയിലെ പ്രധാന മൊത്തവ്യാപാര മാർക്കറ്റുകളായ ഏറ്റുമാനൂർ, പായിപ്പാട് എന്നിവിടങ്ങളിലേക്ക് മീനുകളെത്തുന്നത്. വില കുത്തനെ ഉയർന്നതോടെ വ്യാപാരം നാലിലൊന്നായി കുറഞ്ഞതായി മൊത്തവ്യാപാരികൾ പറയുന്നു.