കൊച്ചി മെട്രോ സ്റ്റേഷനുകളിൽ, ബെവ്കോ പ്രീമിയം ഔട്ട്ലെറ്റുകൾ തുറക്കുന്നു. വൈറ്റില, വടക്കേ കോട്ട സ്റ്റേഷനുകളിലാകും ആദ്യഘട്ടത്തിൽ ഔട്ട്ലെറ്റുകൾ. ബവ്കോ ആവശ്യപ്പെട്ടതനുസരിച്ച് ഈ രണ്ടു സ്‌റ്റേഷനുകളിലും സ്ഥലം അനുവദിക്കാൻ കൊച്ചി മെട്രോ സമ്മതിച്ചു. അങ്ങനെ മെട്രോ സ്റ്റേഷനുകളിൽ ബവ്കോ ഔട്ട്ലെറ്റുകളും ഒരുങ്ങുന്നു. വരുമാന വർധന ലക്ഷ്യമിട്ടാണ് കൊച്ചി മെട്രോയുടെ ഈ നീക്കം. പുതിയ സംരംഭത്തിന് ആളുകളിൽ സമ്മിശ്ര പ്രതികരണം. ബവ്കോ താൽപര്യമറിയിച്ചതനുസരിച്ച് KMRL സ്ഥലം അനുവദിച്ചു. പ്രവർത്തനം ആരംഭിക്കുന്നതുമായുള്ള തുടർചർച്ചകളും, നീക്കങ്ങളും പുരോഗമിക്കുകയാണ്. പ്രവർത്തന മാനദണ്ഡങ്ങൾ ഉൾപ്പെടെ വൈകാതെ നിശ്ചയിക്കും. മറ്റ് വാണിജ്യ ആവശ്യങ്ങൾക്കായി കളമശേരി സ്റ്റേഷനിലും സ്ഥലത്തിന് ലൈസൻസ് നൽകിയിട്ടുണ്ട്.
