സയൻസ് പാർക്ക്, ഐ.എസ്.ആർ.ഒ. പവിലിയൻ, ഔഷധവൃക്ഷ ഉദ്യാനം, ആസ്ട്രോ ലാബ്, ബട്ടർഫ്ളൈ ഗാർഡൻ എന്നിങ്ങനെ കണ്ടുപഠിക്കാൻ വിവിധങ്ങളായ ശാസ്ത്രകേന്ദ്രങ്ങൾക്കൊപ്പം വിവിധ വിഷയങ്ങളിലെ വിദഗ്ധർ നയിക്കുന്ന സംവേദനാത്മക ക്ളാസുകൾ പരിപാടിയുടെ പ്രത്യേകതയാണ്. അടുത്ത അധ്യയനവർഷം അഞ്ചാംക്ലാസുമുതൽ പത്താംക്ളാസുവരെ പഠിക്കുന്ന വിദ്യാർഥികൾക്ക് പങ്കെടുക്കാം.
കുട്ടികൾക്ക് സ്കൂളുകളിൽനിന്ന് പൊതുവേ ലഭ്യമാകാൻ സാധ്യതയില്ലാത്ത ശാസ്ത്ര അറിവുകൾ ഉൾപ്പെടുത്തിക്കൊണ്ട് വിദഗ്ധരടങ്ങുന്ന പാനലിന്റെ സഹായത്തോടെയാണ് കോഴ്സ് രൂപകല്പന ചെയ്തിരിക്കുന്നത്. നിശ്ചിത എണ്ണം കുട്ടികൾക്കാണ് പ്രവേശനം. ഫീസ്: 7,000/(കോഴ്സ് ഫീ പഠനോപകരണങ്ങൾ സഹിതം). വിവരങ്ങൾക്ക്: 0484 2575039, 2575552, 9188219863, csis@cusat.ac.in