കെഎസ്‌ഇബിയിൽ തൊഴിലവസരം; 59,000 രൂപ തുടക്കശമ്പളത്തിൽ സർക്കാർ ജോലി നേടാം.

സർക്കാർ സർവീസിൽ ജോലിക്കായി പരിശ്രമിക്കുന്നവർക്ക് സന്തോഷവാർത്തയുമായി കെഎസ്‌ഇബി. ഡിവിഷണൽ അക്കൗണ്ട്‌സ് ഓഫീസർ തസ്‌തികയിലേയ്ക്ക് കെഎസ്‌ഇബി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. മൂന്ന് ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.പിഎസ്‌സി വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്. 18 മുതൽ 36 വയസുവരെയാണ് പ്രായപരിധി. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യയോ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് ആന്റ് വർക്ക്‌സ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യയോ നടത്തുന്ന പരീക്ഷാ വിജയവുമാണ് യോഗ്യത.ഒന്നാം ക്ളാസോടെ ബി കോം ബിരുദവും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ഫിനാൻസ് ആന്റ് അക്കൗണ്ട്‌സ് വിഭാഗത്തിൽ മൂന്ന് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം, അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും ഇന്ത്യൻ ഓഡിറ്റ് ആന്റ് അക്കൗണ്ട്‌സ് വകുപ്പ് നടത്തുന്ന എസ് എ എസ് കോമേഷ്യൽ പരീക്ഷാവിജയവുമാണ് മറ്റ് യോഗ്യതകൾ. 59,100 മുതൽ 1,17,400 വരെയാണ് ശമ്പള സ്‌കെയിൽ. ഓഗസ്റ്റ് 14 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി.

കേരള പൊലിസില്‍ കോണ്‍സ്റ്റബിള്‍; പത്താം ക്ലാസ് മാത്രം മതി; ആഗസ്റ്റ് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.കേരള പൊലിസിലേക്ക് പത്താം ക്ലാസുകാര്‍ക്ക് അവസരം. കേരള പൊലിസ് വകുപ്പ് ഇപ്പോള്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് മാത്രമായി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്.  കേരള പെലിസ് സേനയിലേക്ക് പൊലിസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. മുസ്‌ലിം വിഭാഗക്കാര്‍ക്ക് മാത്രമായുള്ള സ്‌പെഷ്യല്‍ എന്‍.സി.എ റിക്രൂട്ട്‌മെന്റാണിത്. ആകെ 3 ഒഴിവുകളാണുള്ളത്. മിനിമം പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സി മുഖേന ആഗസ്റ്റ് 14 വരെ അപേക്ഷ നല്‍കാം.

തസ്തിക& ഒഴിവ്

കേരള പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പൊലിസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ്. ആകെ 3 ഒഴിവുകള്‍.

പ്രായപരിധി

18 മുതല്‍ 29 വയസ് വരെ. ഉദ്യോഗാര്‍ഥികള്‍ 2.1.1995നും 1.1.2006 നും ഇടയില്‍ ജനിച്ചവരായിരിക്കണം
 
യോഗ്യത
എസ്.എസ്.എല്‍.സി വിജയം.
 
ശ്രദ്ധിക്കുക, ഉദ്യോഗാര്‍ഥികള്‍ കായികമായി ഫിറ്റായിരിക്കണം. ഫിസിക്കല്‍ മെഷര്‍മെന്റ് ടെസ്റ്റിന്റെയും, ഫിസിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
ഉയരം  167 സെ.മീറ്റര്‍
 81 സെ.മീറ്റര്‍ നെഞ്ചളവ്. (5 സെ.മീറ്റര്‍ എക്‌സ്പാന്‍ഷന്‍).
താഴെ നല്‍കിയിരിക്കുന്ന കായിക ഇനങ്ങളില്‍ ഏതെങ്കിലും അഞ്ചെണ്ണം വിജയിക്കണം
ശമ്പളം
 
 തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 31,100 രൂപ മുതല്‍ 66,800 രൂപ വരെ ശമ്പളമായി ലഭിക്കും
 
Verified by MonsterInsights