കെഎസ്ആർടിസിയുടെ ഓണക്കാല സ്പെഷ്യൽ സർവീസുകളിലേക്ക് ബുക്കിം​ഗ് ആരംഭിച്ചു; വിശദ വിവരങ്ങൾ

ഈ വർഷത്തെ ഓണക്കാലത്തോട് അനുബന്ധച്ച് കെഎസ്ആർടിസി ഓ​ഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 5 വരെ കേരളത്തിൽ നിന്നും ബം​ഗ്ലൂർ, ചെന്നൈ, എന്നിവിടങ്ങളിലേക്കും തിരിച്ചും അധിക സർവീസ് നടത്തുന്ന സർവീസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.www.online.keralartc.com, www.onlineksrtcswift. com എന്നീ വെബ്‍സൈറ്റുകൾ വഴിയും, ENTE KSRTC, ENTE KSRTC NEO OPRS എന്നീ മൊബൈൽ ആപ്പുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. സീറ്റുകൾ ബുക്ക് ആകുന്നതിന് അനുസരിച്ച് കൂടുതൽ ബസ്സുകൾ ഘട്ടം ഘട്ടമായി കേരമീകരിക്കുമെന്ന് കെഎസ്ആർടിസി അറയിച്ചു.


ഡിമാന്റ് അനുസരിച്ച് അധിക ബസ്സുകൾ ക്രമീകരിക്കുമ്പോൾ തിരക്കേറിയ റൂട്ടുകൾക്ക് പ്രാധാന്യം നൽകി ആവശ്യാനുസരണം അഡീഷണൽ സർവീസുകൾ അയക്കണമെന്നും കൂടാതെ നിലവിൽ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂൾഡ് സ്കാനിയ., വോൾവോ, സ്വിഫ്റ്റ് എസി, നോൺ എസി ഡിലക്സ് ബസുകൾ കൃത്യമായി സർവീസ് നടത്താനും കെഎസ്ആർടിസി സിഎംഡി നിർദ്ദേശം നൽകി.യത്രക്കാരുടെ തിരക്ക് മനസ്സിലാക്കിയും ആവശ്യകത മനസ്സിലാക്കിയും ആണ് ഈ അധിക സർവ്വീസുകൾ നടത്തുക, ഇക്കാര്യം മനസ്സിലാക്കാൻ ക്ലസ്റ്റർ ഓഫീസർമാർ ഓൺലൈൻ റിസർവേഷൻ ട്രെൻഡ്, മറ്റ് സംസ്ഥാന ആർടിസി, ട്രാഫിക് ട്രെൻഡ്, മുൻ വർഷത്തെ വിവരങ്ങൾ എന്നിവയും സമായാസമയം ബെം​ഗളൂർ സർവീസ് ഇൻ ചാർജുകൾ. ഓപ്പറേഷൻ കൺട്രോൾ റൂം എന്നിവയുമായി ബന്ധപ്പെട്ട് ആവും സർവീസ് ക്രമീകരിക്കുക. യാത്രക്കാരുടെ തിരക്കില്ലാത്ത സമയങ്ങളിലെ സർവീസും തിരക്കുള്ള ഭാ​ഗത്ത് നിന്ന് തിരിച്ചുള്ള ​ട്രിപ്പുകളും ബാം​ഗ്ലൂരിലേക്ക് ഉള്ള ട്രിപ്പുകളും ക്രമീകരിച്ച് മാത്രം തിരികെ വരികയും നിരക്കിൽ ഇളവ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.



ദീർഘദൂര യാത്രക്കാരുടെ സൗകര്യാർത്ഥം ലോക്കൽ കട്ട് ടിക്കറ്റ് റിസർവേഷൻ ഒഴിവാക്കാൻ ഈ സർവ്വീസുകൾക്ക് എല്ലാം ഒരു മാസം മുൻപ് തന്നെ ഓൺലൈൻ റിസർവേഷൻ സൗകര്യവും END TO END ഫെയർ, ഫ്ലെക്സി നിരക്കുകളും ഏർപ്പെടുത്തിയിട്ടുണ്ട്.ഒരു വശത്തേക്ക് മാത്രം ട്രാഫിക് ഡിമാൻഡ് ആയതിനാൽ അനുവദനീയം ആയ ഫ്ലക്സി നിരക്കിൽ കൂടാതെ ആയിരിക്കും സർവീസുകൾ ഓപ്പറേറ്റ് ചെയ്യുക. അനധികൃത പാരലൽ സർവീസുകൾ നടത്തുന്ന ടിക്കറ്റ് നിരക്കിലെ കൊള്ള അവസാനിപ്പിക്കുന്നതിനും കെഎസ്ആർടിസിക്ക് നഷ്ടം ഉണ്ടാവാതെ നടത്തുന്നതിനും കഴിയുന്ന വിധത്തിലാണ് എന്നും അധികൃതർ വ്യക്തമാക്കി. ‍

Verified by MonsterInsights