കുഞ്ഞുങ്ങള്‍ക്ക് പനി വന്നാല്‍ ചെയ്യേണ്ടത് എന്തെല്ലാം? ശ്രദ്ധിക്കണം ഈ ലക്ഷണങ്ങള്‍ ……

പനിയുമായി ബന്ധപ്പെട്ട്, പ്രത്യേകിച്ചും കുഞ്ഞുങ്ങളുടെ പനിയുമായി ബന്ധപ്പെട്ട് തീര്‍ത്താല്‍ തീരാത്ത സംശയങ്ങളാണ് എപ്പോഴും. നമുക്കൊരു പനി വന്നാല്‍ അത്ചുക്കുകാപ്പി കുടിച്ചും ചെറിയ ചികിത്സകള്‍ ചെയ്തും സ്വാഭാവികമായി രോഗശമനത്തിനു ശ്രമിക്കാറുണ്ടെങ്കിലും കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോള്‍ രക്ഷിതാക്കള്‍ക്കെല്ലാം ആധിയാണ്…….


ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ കുഞ്ഞിന് പനി വന്ന് നിമിഷങ്ങള്‍ക്കകം ഡോക്ടര്‍മാരുടെ അടുത്തെത്തിക്കുന്ന അമ്മമാരുണ്ട്, അഥവാ രക്ഷിതാക്കളുണ്ട്. ചിലരാകട്ടെ, പനി അപകടഘട്ടം എത്തിയാലും ചികിത്സ തേടാന്‍ മടിക്കുന്നവരുമുണ്ട്. ഇതിനു രണ്ടിനുമിടയിലാണ് നാം സ്വീകരിക്കേണ്ട സമീപനം…….



പനി എന്നത് വാസ്തവത്തില്‍ അനാരോഗ്യത്തിന്റെ ലക്ഷണമല്ല, ആരോഗ്യത്തിന്റെ ലക്ഷണമാണ്. ശരീരത്തിനു പുറമെനിന്ന് ബാക്ടീരിയ, വൈറസുകള്‍, അമീബ പോലുള്ളവ ശരീരത്തെ ആക്രമിക്കുന്ന സമയത്ത് അതിന്റെ റിയാക്ഷന്‍ എന്ന നിലയില്‍ സംഭവിക്കുന്ന കാര്യമാണ് പനി. ബാഹ്യമായി ശരീരത്തില്‍ കയറിക്കൂടാന്‍ ശ്രമിക്കുന്ന രോഗാണുക്കളെ പ്രതിരോധിക്കുകയാണ് വാസ്തവത്തില്‍ ശരീരതാപം കൂട്ടിക്കൊണ്ട് ശരീരം ചെയ്യുന്നത്…….




Verified by MonsterInsights