നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ സമസ്തമേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ട് വന്നിരിക്കുകയാണ്. ഇന്നത്തെ തൊഴില്‍ വിപണിയില്‍ മത്സരക്ഷമതയോടെ നിലനില്‍ക്കണമെങ്കില്‍ എഐ, എംഎല്‍ (മെഷീന്‍ ലേണിങ്) സാങ്കേതികവിദ്യകളില്‍ ശക്തമായ അടിത്തറയും നൈപുണ്യവും അനിവാര്യമായിരിക്കുകയാണ്.
756 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സ് ഓണ്‍ലൈന്‍ ക്ലാസുകളും ഫിസിക്കല്‍ ക്ലാസുകളും ഉള്‍പ്പെടുന്ന ബ്ലെന്‍ഡഡ് മോഡിലാണ് നല്‍കുന്നത്. കേരളത്തിലുടനീളം വിവിധ കോളേജുകളുമായി സഹകരിച്ചാണ് കോഴ്‌സ് നടത്തുന്നത്. ഓരോ ബാച്ചിലും 30 പേര്‍ക്കാണ് പ്രവേശനം. ഐഐടികളും സ്വകാര്യ സ്ഥാപനങ്ങളും ഇത്തരം കോഴ്‌സുകള്‍ക്ക് വലിയ ഫീസ് ഈടാക്കുമ്പോള്‍ അസാപ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഒരു ഐഐടി കോഴ്‌സ് നല്‍കുന്നു എന്ന സവിശേഷത കൂടിയുണ്ട്. വിദ്യാർത്ഥികൾക്ക് ഇത് 41,300 രൂപയാണ് കോഴ്‌സ് ഫീസ്. പ്രൊഫഷനുകൾക്ക് ജിഎസ് ടി ഉള്‍പ്പെടെ 64,900 രൂപയാണ് ഫീസ്.