കുസാറ്റില്‍ വിവിധ തസ്തികകളില്‍ ഒഴിവുകള്‍.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു. ഫിസിക്കല്‍ ഓഷ്യനോഗ്രഫി വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം.എസ്.സി ഓഷ്യനോഗ്രഫി, എം.ടെക്ക് ഓഷ്യന്‍ ടെക്‌നോളജി, നെറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ ഫോമും യോഗ്യത സംബന്ധിച്ച വിവരങ്ങളും www.recruit.cusat.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 


ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഐ.പി.ആര്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കൊമേര്‍സ്/ഇക്കണോമിക്‌സ്/പൊളിറ്റിക്കല്‍ സയന്‍സ്) തസ്തികയില്‍ ഒഴിവുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ ഫോമും യോഗ്യത സംബന്ധിച്ച വിവരങ്ങളും www.ciprs.cusat.ac.in , www.cusat.ac.in  എന്ന വെബ്‌സൈറ്റുകളില്‍. 

പ്രൊഫ.എന്‍.ആര്‍ മാധവ മേനോന്‍ ഇന്റര്‍ഡിസിപ്ലിനറി സെന്റര്‍ ഫോര്‍ റിസര്‍ച്ച് എത്തിക്‌സ് ആന്‍ഡ് പ്രോട്ടോകോള്‍സില്‍ (ഐ.സി.ആര്‍.ഇ.പി) അസിസ്റ്റന്റ് പ്രൊഫസറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. എല്‍.എല്‍.എം, നെറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പി.എച്ച്.ഡി അഭികാമ്യം. ഓണ്‍ലൈന്‍ അപേക്ഷ ഫോമും യോഗ്യത സംബന്ധിച്ച വിവരങ്ങളും www.recruit.cusat.ac.in എന്ന വെബ്‌സൈറ്റില്‍. പിഎച്ച്.ഡി ബിരുദമുള്ളവര്‍ക്ക് 42,000 രൂപയും മറ്റുള്ളവര്‍ക്ക് 40,000 രൂപയുമാണ് പ്രതിമാസ ശമ്പളം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20.

കുഞ്ഞാലി മരയ്ക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എന്‍ജിനീയറിങില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, കോഴ്‌സ് ഇന്‍ ചാര്‍ജ്, ഡയറക്ടര്‍ എന്നീ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം. ഓണ്‍ലൈന്‍ അപേക്ഷ ഫോമും യോഗ്യത സംബന്ധിച്ച വിവരങ്ങളും www.recruit.cusat.ac.in വെബ്‌സൈറ്റില്‍. അവസാന തീയതി ജൂലൈ 15. അപ്ലൈഡ് കെമിസ്ട്രി വിഭാഗത്തില്‍ സി.എസ്.ഐ.ആര്‍ ഫണ്ടഡ് പ്രോജക്ടില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ (ജെ.ആര്‍.എഫ്) താല്‍കാലിക ഒഴിവിലേക്ക് വാക്ക്ഇന്‍ഇന്റര്‍വ്യൂ നടത്തും. മൂന്ന് വര്‍ഷമാണ് പ്രോജക്ടിന്റെ കാലാവധി. നെറ്റ്, ജെ.ആര്‍.എഫ്, ഗേറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 37,000 രൂപ പ്രതിമാസ ശമ്പളം.

Verified by MonsterInsights