നാല് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഓഹരിയിലേക്ക് പ്രവഹിക്കുമെന്നാണ് വിലയിരുത്തല്‍. ബുധനാഴ്ചയിലെ വ്യാപാരത്തിനിടെ ബാങ്കിന്റെ ഓഹരി വില 1794 നിലവാരത്തിലേക്ക്ഉയര്‍ന്നിരുന്നു. നേരിയ ഇടിവില്‍ 1,742 രൂപയിലാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. ഏറെക്കാലം 1,400-1,500 നിലവാരത്തിലായിരുന്നു ഓഹരി വില. മികച്ച നേട്ടമുണ്ടാക്കിയതോടെ ബാങ്കിന്റെ ഓഹരികള്‍ കൈവശം വെച്ചിട്ടുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായി. കുതിപ്പിന് സാധ്യതയുള്ളതിനാല്‍ മ്യൂച്വല്‍ ഫണ്ടുകള്‍വഴിയുള്ള പരോക്ഷ നേട്ടത്തിന്റെ സാധ്യതകള്‍ തേടുകായാണ് നിക്ഷേപ ലോകം.ജൂണിലെ കണക്കു പ്രകാരം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഏറ്റവും കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കിയ മ്യൂച്വല്‍ ഫണ്ട് ക്വാണ്ട് ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ ആണ്. 5,85,7500 ഓഹരികളാണ് ക്വാണ്ട് ടാക്‌സ് സേവര്‍ ജൂണില്‍ വാങ്ങിയത്. ബാങ്കിന്റെ പെയ്ഡ് അപ് ഓഹരികളുടെ 0.080 ശതമാനം വരുമിത്.
ക്വാണ്ട് മ്യൂച്വല്‍ ഫണ്ടില്‍ സ്വകാര്യ ബാങ്കുകളുടെ നിക്ഷേപ വിഹിതം പൊതുവെ കുറവായിരുന്നു. അതുകൊണ്ടുതന്ന എച്ച്ഡിഎഫ്‌സി ബാങ്ക് നിക്ഷേപകരുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. നിലവില്‍ ക്വാണ്ട് എഎംസിയുടെ മുന്‍നിര ഹോള്‍ഡിങുകളിലൊന്നായി എച്ച്ഡിഎഫ്‌സി മാറിക്കഴിഞ്ഞു.
അതേസമയം, ഇതേകാലയളവില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 30 ലക്ഷത്തോളം ഓഹരികള്‍ എസ്ബിഐ ബ്ലൂചിപ്പ് ഫണ്ട് 92 ഫണ്ടുകള്‍ വില്‍ക്കുകയും ചെയ്തു.