മാതൃക
കുട്ടികൾ മാതാപിതാക്കളെ കണ്ട് പഠിക്കാനാണ് ശ്രമിക്കാറുള്ളത്, അതിനാൽ തന്നെ കുട്ടികൾക്ക് പോസിറ്റീവ് മൈൻഡ് സെറ്റ് ഉണ്ടാകാൻ മാതാപിതാക്കൾ മാതൃക കാണിച്ചു കൊടുക്കണം
ശ്രമങ്ങൾ
മികച്ച പരിശ്രമങ്ങളിൽ നിന്നാണ് വിജയങ്ങൾ ഉണ്ടാകുന്നത്.അതിനാൽ കുട്ടികളെ തങ്ങളുടെ പരിശ്രമങ്ങളിൽ ശ്രദ്ധ നൽകുവാനും ഫലം ലഭിച്ചില്ലെങ്കിൽ നിരാശ ഉണ്ടാകാതിരിക്കുവാനുംപരിശീലിപ്പിക്കണം.
അവബോധം
കുട്ടികളിൽ അവരുടെ കഴിവിനെ കുറിച്ച് ഒരു പോസിറ്റീവ് അവബോധം ഉണ്ടാക്കി എടുക്കണം. സ്വയം പോസിറ്റീവ് കാര്യങ്ങൾ പറയാനും പരിശീലിപ്പിക്കണം.
വെല്ലുവിളികൾ
കുട്ടികൾക്ക് പഠനത്തിലും അല്ലാതെയും ഉണ്ടാകുന്ന വെല്ലുവിളികളും ബുദ്ധിമുട്ടുകളും പഠിക്കാനും വളരാനും ഉള്ള അവസരങ്ങളായി കാണാൻ പ്രോത്സാഹിപ്പിക്കണം
നന്ദി
ജീവിതത്തിലെ വലുതും ചെറുതുമായ എല്ലാ നല്ല കാര്യങ്ങൾക്കും മനസ്സിൽ നന്ദി ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കണം.നന്ദി പ്രകടിപ്പിക്കുവാനും ഇവരെ പ്രോത്സാഹിപ്പിക്കണം.
നേട്ടങ്ങൾ
കുട്ടിയുടെ നേട്ടങ്ങൾ എത്ര ചെറുതാണെങ്കിലും അതിനെ വലിയ കാര്യമായി കാണണംഅവർക്ക് അംഗീകാരവും പ്രശംസയും നൽകുവാനും ശ്രദ്ധിക്കണം.