Present needful information sharing
കുവൈത്ത് നാഷനൽ ഗാർഡ്സിൽ (Kuwait National Guard) ഡോക്ടർ (66), പാരാമെഡിക്കൽ (21) തസ്തികകളിലെ 87 ഒഴിവിൽ നോർക്ക റൂട്സ് മുഖേന അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 1നകം ഓൺലൈനായി അപേക്ഷിക്കാം.
ഡോക്ടർ വിഭാഗങ്ങൾ: ജനറൽ പ്രാക്ടീസ്, ഇന്റേണൽ മെഡിസിൻ, ജനറൽ സർജറി, യൂറോളജി, കാർഡിയോളജി, സൈക്യാട്രി, ഇഎൻടി, ഡെർമറ്റോളജി, റേഡിയോളജി, റെസ്പിറോളജി, അലർജി മെഡിസിൻ, ഡയബറ്റോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, എമർജൻസി മെഡിസിൻ, നെഫ്രോളജി, കമ്യൂണിറ്റി മെഡിസിൻ.യോഗ്യത: ബന്ധപ്പെട്ട സ്പെഷലൈസേഷനിൽ മാസ്റ്റേഴ്സ്, 5 വർഷ പരിചയം, പ്രായം 30-45
പാരാമെഡിക്കൽ വിഭാഗങ്ങൾ: ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, ബയോമെഡിക്സ്, ഫിസിയോതെറപ്പിസ്റ്റ്, ഡയറ്റീഷ്യൻ, നഴ്സ്. ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി, 5 വർഷ പരിചയം. വിശദവിവരങ്ങൾക്ക് www.norkaroots.org