കുവൈത്തിൽ നിന്നും മറ്റു രാജ്യങ്ങളിലേക്കു പണം അയക്കുന്നവർ സൂക്ഷിക്കുക. അടുത്ത ബന്ധുക്കൾക്കല്ലാതെ പണമായിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ബന്ധുക്കൾക്കല്ലാതെ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ പണമയക്കുന്നത് ഭീകരവാദ പ്രവർത്തനങ്ങൾക്ക് എന്ന നിഗമനത്തിലാണ് നടപടി. തങ്ങളുമായി ബന്ധമില്ലാത്ത രാജ്യത്തിന് പുറത്തുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പണം അയക്കരുതെന്നാണ് മുന്നറിയിപ്പ്.
അത്തരത്തിൽ പണമയക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കുകയും കടുത്ത ശിക്ഷ നടപ്പിലാക്കുകയും ചെയ്യുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകൽ, കൊള്ളയടിക്കൽ, ഭിക്ഷാടനം, അനധികൃതമായ പിരിവ് എന്നിവ തടയുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്.