കുവൈത്തിൽ ആരോഗ്യ മേഖലയിലെ ജീവനക്കാർക്കു കുടുംബ വീസ അനുവദിക്കാൻ ശുപാർശ

ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് കുടുംബത്തെ കൊണ്ടുവരുന്നതിന് വീസ അനുവദിക്കാമെന്ന് താമസാനുമതികാര്യ വിഭാഗത്തിന്റെ ശുപാർശ. താമസാനുമതികാര്യ വിഭാഗം കഴിഞ്ഞ ദിവസം ചേർന്ന യോഗമാണ് ശുപാർശ തയാറാക്കിയത്. ആഭ്യന്തരമന്ത്രി ഷെയ്ഖ് താമിർ അൽ അലി അൽ സബാഹിന്റെ നേതൃത്വത്തിൽ മന്ത്രാലയം അധികൃതരുടെ പരിശോധനയ്ക്ക് ശേഷം ശുപാർശ മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമർപ്പിക്കും. മന്ത്രിസഭാ തീരുമാനം അനുസരിച്ചാകും ശുപാർശ പ്രാബല്യത്തിൽ വരുത്തുക. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി ചെയ്യുന്നവരുമായി ബന്ധപ്പെട്ട് വ്യത്യസ്ത രീതിയിലുള്ള ശുപാർശകളാണ് തയാറാക്കിയിട്ടുള്ളത്.

jaico 1

ഭക്ഷ്യ സുരക്ഷ മുൻ‌നിർത്തി കൃഷി, മത്സ്യബന്ധനവും വിതരണവും, കോഴി-കാലി വളർത്തൽ, പാൽ ഉൽപാദനം, ഭക്ഷ്യവസ്തുക്കളും ബേക്കറി ഉൽപന്നങ്ങളും ഉൽപാദിപ്പിക്കലും വിതരണം ചെയ്യലും, ഷോപ്പിങ് സെന്ററുകൾ, റസ്റ്ററന്റുകൾ, ബോട്ട്‌ലിങ് കമ്പനികൾ എന്നിവിടങ്ങളിലേക്ക് വാണിജ്യ സന്ദർശക വീസ, തൊഴിൽ വീസ എന്നിവ നൽകുന്നതിനും ശുപാർശയുണ്ട്. സ്ഥാപനങ്ങളുടെയും ഇടപാടുകളുടെയും അവസ്ഥ, ജീവനക്കാരുടെ എണ്ണം, കൂടുതൽ ആളുകളുടെ ആ‍വശ്യകത തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാകും വീസ അനുവദിക്കുക.

പൊതു ആരോഗ്യ മേഖല

 * ആരോഗ്യമന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷനൽ ഗാർഡ്, നാഷനൽ പെട്രോളിയം കോർപറേഷൻ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഭാര്യയെയും കുട്ടികളെയും കൊണ്ടുവരുന്നതിന് കുടുംബ വീസ.

 * വനിതാ ഡോക്ടർമാർക്കും നഴ്സുമാർക്കും ഭർത്താവിനെയും 16ൽ താഴെ പ്രായമുള്ള മക്കളെയും കൊണ്ടുവരുന്നതിന് കുടുംബ വീസ. ഡോക്ടർ, നഴ്സ് അല്ലാത്ത വനിതാ മെഡിക്കൽ ജീവനക്കാർക്ക് ഭർത്താവിനെയും മക്കളെയും കൊണ്ടുവരുന്നതിന് ടൂറിസ്റ്റ് വിസിറ്റ് വീസ.

സ്വകാര്യ ആരോഗ്യ മേഖല

 * ക്ലിനിക്കുകൾ അല്ലാത്ത സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർമാർക്കും നഴ്സുമാർക്കും 16ൽ താഴെ പ്രായമുള്ള മക്കളെ കൊണ്ടുവരുന്നതിന് നിബന്ധനകൾക്ക് വിധേയമായി കുടുംബ വീസ.

 * സ്വകാര്യ ആശുപത്രികളിൽ (ക്ലിനിക് അല്ലാത്തവ) ജോലി ചെയ്യുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും ഭാര്യയെയും കുട്ടികളെയും കൊണ്ടുവരുന്നതിന് നിബന്ധനകൾക്ക് വിധേയമായി കുടുംബ വീസ.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights