ലൈസന്‍സും ആര്‍.സി.ബുക്കും എത്തിത്തുടങ്ങി; വാഹന ഇടപാടുകള്‍ പൂര്‍വസ്ഥിതിയിലേക്ക്.

പതിവുപോലെ തപാല്‍ വഴിയാണ് ഇവ അയക്കുന്നത്. ആര്‍.ടി. ഓഫീസുകളില്‍നിന്നു നേരിട്ടേ ഇവ നല്‍കാവൂവെന്ന് ഇടയ്ക്കു നിര്‍ദേശമുണ്ടായിരുന്നു.വിതരണം നിലച്ചിരുന്ന ആർ.സി.യും ലൈസൻസും അപേക്ഷകരുടെ വീടുകളിൽ എത്തിത്തുടങ്ങിയതോടെ വാഹനമിടപാടുകൾ പൂർവസ്ഥിതിയിലേക്ക്. ആർ.സി.യും ലൈസൻസും 30 ദിവസത്തിനുള്ളിൽ കൊടുക്കണമെന്നാണ് ഗതാഗതവകുപ്പിന്റെ നിർദേശം. ആറുലക്ഷം ലൈസൻസും നാലുലക്ഷം ആർ.സി.യുമാണ് നൽകാനുണ്ടായിരുന്നത്. വെള്ളിയാഴ്ചയോടെ ഇവയുടെ അച്ചടി കൂടുതൽ കാര്യക്ഷമമാകും.പതിവുപോലെ തപാൽ വഴിയാണ് ഇവ അയക്കുന്നത്. ആർ.ടി. ഓഫീസുകളിൽനിന്നു നേരിട്ടേ ഇവ നൽകാവൂവെന്ന് ഇടയ്ക്കു നിർദേശമുണ്ടായിരുന്നു. മാസങ്ങളായി കെട്ടിക്കിടക്കുന്നതിനാൽ പെട്ടെന്നു കിട്ടാനായിരുന്നു ഇത്. എന്നാൽ, അപേക്ഷകളോടൊപ്പം 45 രൂപ തപാൽക്കൂലി വാങ്ങിയത് കുരുക്കായി. നേരിട്ടുവാങ്ങണമെന്ന നിർദേശത്തിൽ എതിർപ്പുയർന്നതോടെയാണ് തപാൽവകുപ്പിനെത്തന്നെ വിതരണം ഏൽപ്പിച്ചത്.

ആർ.സി., ലൈസൻസ് എന്നിവയുടെ അച്ചടി കഴിഞ്ഞ നവംബർ മുതൽ നിലച്ചിരിക്കുകയാണ്. ചുമതലയുള്ള കരാർക്കമ്പനിക്കുള്ള പ്രതിഫലം കോടികളുടെ കുടിശ്ശികയായപ്പോൾ അവർ പ്രവർത്തനം നിർത്തുകയായിരുന്നു. കുടിശ്ശിക തീർത്തതിനു പിന്നാലെ അച്ചടിയും വിതരണവും പുനരാരംഭിച്ചു. മാസങ്ങളായി രേഖകൾ നൽകാത്തതിനാൽ വാഹനക്കൈമാറ്റവും മറ്റിടപാടുകളും നിലച്ചിരിക്കുകയായിരുന്നു. ഇപ്പോൾ സെക്കൻഡ് ഹാൻഡ് വിപണിക്കും ഉണർവായി.കാരറുകാരുടെ കുടിശിക നൽകുന്നതിനായി മാർച്ച് മാസം ഒടുവിൽ സർക്കാർ 8.68 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക കരാർ കമ്പനിക്ക് കൈമാറിയതോടെ കാർഡ് അച്ചടി, വിതരണം എന്നിവ ഉടൻ പൂർണതോതിൽ പുനരാരംഭിക്കുമെന്ന് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഡിസംബർ മുതലാണ് വിതരണം നിർത്തിവെച്ചത്. ഇതേസമയത്ത് അച്ചടിയും നിർത്തിവെച്ചിരുന്നു.

 

Verified by MonsterInsights