മനുഷ്യര്‍ക്കിടയിലെ പ്രിയപ്പെട്ട ഗതാഗത മാര്‍ഗങ്ങളിലൊന്നാണ് സൈക്ലിംഗ്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും പരിസ്ഥിതിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും എല്ലാം സൈക്ലിംഗ് ഗുണകരമാണ്. നമ്മെ ഊർജസ്വലരായി നിലനിർത്തുന്ന മികച്ച വ്യായാമം കൂടിയാണിത്. ആരോഗ്യകരമായ ജീവിതശൈലിയും ഇതുവഴി നേടിയെടുക്കാൻ സാധിക്കും. സൈക്കിളുകളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂൺ 3 ന് ലോക സൈക്കിൾ ദിനമായി (World Bicycle Day) ആചരിക്കുകയാണ്.