മറ്റന്നാൾ മുതല്‍ സംസ്ഥാനത്ത് വേനല്‍ മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ .
കേരളത്തില്‍ അനുഭവപ്പെടുന്ന കടുത്ത ചൂടിന് ആശ്വാസമായി മറ്റന്നാൾ (മെയ് 8) മുതല്‍ സംസ്ഥാനത്ത് വേനൽമഴ ലഭിച്ചു തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷർ. മെയ് 7 ന് ശേഷം വേനല്‍ മഴ തുടങ്ങുമെന്ന് സ്വകാര്യ കാലാവസ്ഥാ വെബ്സൈറ്റായ മെറ്റ്ബീറ്റ് വെതര്‍ റിപ്പോർട്ട് ചെയ്തു. വടക്കന്‍ കേരളത്തിൽ ഉള്‍പ്പെടെ വേനല്‍ മഴ ലഭിക്കും. കടുത്ത ചൂടില്‍ വലയുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മഴ ലഭിക്കും. ഇടിയോടെ ശക്തമായ മഴയോ അതിശക്തമായ മഴയോ ആണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലഭിക്കുക. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷവും വൈകിട്ടും.