Present needful information sharing
മീഡിയാടെക്കിന്റെ ഈ വിലകൂടിയ പ്രൊസസര്‍ ഫെബ്രുവരി 24 ന് പുറത്തിറക്കാനൊരുങ്ങുന്ന ഓപ്പോ ഫൈന്‍ഡ് എക്‌സ് 5 പരമ്പരയിലാണ് ആദ്യം എത്തുക. ഫൈന്‍ഡ് എക്‌സ്5 പരമ്പരയിലെ പ്രോ വേരിയന്റിലാണ് ഡൈമന്‍സിറ്റി 9000 ഉണ്ടാവുക. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 1 പ്രൊസസറിനോടായിരിക്കും ഡൈമന്‍സിറ്റി 9000 വിപണിയില്‍ മത്സരിക്കുക.
ഓപ്പോ ഫൈന്‍ഡ് എക്‌സ് 5 പരമ്പര ഫോണുകളെ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഫോണില്‍ ക്യുഎച്ച്ഡി പ്ലസ് അമോലെഡ് എല്‍ടിപിഒ ഡിസ്‌പ്ലേ ആയിരിക്കുമെന്നും ഇന്‍ സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് കൂടാതെ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 5000 എംഎഎച്ച് ബാറ്ററി, 90 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യം, 12 ജിബി റാം, 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ് എന്നിവയും ഫോണില്‍ പ്രതീക്ഷിക്കാം.
അടുത്തിടെ ക്യാമറ നിര്‍മാതാക്കളായ ഹാസില്‍ ബ്ലാഡുമായി സഹകരിക്കുകയാണെന്ന് ഓപ്പോ പ്രഖ്യാപിച്ചിരുന്നു. ഇതുവഴി ഹാസില്‍ ബ്ലാഡിന്റെ ക്യാമറ സെന്‍സറുകള്‍ ആയിരിക്കും ഓപ്പോ ഫൈന്‍ഡ് എക്‌സ് 5 സീരീസില്‍.