യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് യോഗ്യതാപരീക്ഷ എഴുതാം.
ന്യൂഡല്‍ഹി: കോവിഡ്, യുദ്ധം തുടങ്ങിയ കാരണങ്ങളാല്‍ യുക്രൈന്‍, ചൈന എന്നിവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കാനാകാതെ ഇന്ത്യയിലേക്ക് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികളെ സഹായിക്കാന്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍. പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കാനാകാത്ത അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് വിദേശ മെഡിക്കല്‍ ബിരുദ പരീക്ഷ (എഫ്.എം.ജി.ഇ.) എഴുതാന്‍ അവസരം നല്‍കാനാണ് കമ്മിഷന്റെ തീരുമാനം. പ്രത്യേക സാഹചര്യം പരിഗണിച്ച് ഈ വര്‍ഷത്തേക്കുമാത്രമാണ് ഇളവുണ്ടാവുക.