മെസി തുടങ്ങി

ലയണൽ മെസി ആരാധകർ കാത്തിരുന്ന നിമിഷമെത്തി. പാരി സാൻ ഷെർമയിനായി മെസി ആദ്യ ഗോൾ നേടി. അതും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരും പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്കുമെതിരേ. നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയെ ഇപിഎലിൽ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ പാരിസിലെത്തിയ സിറ്റിയെ മെസിയും കൂട്ടരും തകർത്തു. യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എ പോരാട്ടത്തിൽ പി.എസ്.ജി 2-0 നാണ് മാഞ്ചസ്റ്റർ സിറ്റിയെ തകർത്തത്.

മനോഹരമായ നീക്കത്തിലുടെയാണു മെസി വലകുലുക്കിയത്. 74-ാം മിനിറ്റിൽ മധ്യനിരയിൽ നിന്നു മെസി നടത്തിയ കുതിപ്പാണു ഗോളിൽ കലാശിച്ചത്. മെസി പന്തുമായി മുന്നേറിയപ്പോൾ വലതുവശത്ത് അഷ്റഫ് ഹാക്കിമിയും ഒപ്പം കയറിയതോടെ സിറ്റിയുടെ പ്രതിരോധക്കാർ ആരെ പിടിക്കണമെന്നറിയാതെ യായി. ഇതോടെ മെസിക്കു കൂടുതൽ സ്ഥലവും ലഭിച്ചു. പെനൽറ്റി ബോക്സിനു പുറത്തു വച്ച് മെസി പന്ത് മുന്നോട്ടു കയറി നിന്ന കൈലിയൻ എംബാപ്പയ്ക്കു മറിച്ചുകൊടുത്തു. എംബാപ്പ തിരിച്ചു മെസിക്കു പന്തു നൽകുകയും അർജന്റൈൻ സൂപ്പർ താരം അവിടെ നിന്നു തൊടുത്ത ഇടംകാൽ ഷോട്ടിൽ പന്ത് വലയുടെ വലതുമൂലയിൽ തറച്ചുകയറി.ഇംഗ്ലീഷ് ക്ലബ്ബുകൾക്കെതിരേ മെസിയുടെ 27-ാം ഗോളാണിത്. ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ക്ലബ്ബുകൾക്കെതിരേ 35 മത്സരങ്ങളിൽ നിന്നാണ് ഇത്രയും ഗോൾ താരം നേടിയത് 2009 ലെ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരേയാ യിരുന്നു ആദ്യഗോൾ.

combo

ബാഴ്സലോണയ്ക്കായി 672 ഗോളമായി പിഎസ്ജിയിലെത്തിയ മെസിക്ക് പുതിയ ക്ലബ്ബിനൊപ്പം തുടക്കത്തിൽ ശോഭിക്കാനായില്ല. എന്നാൽ പിഎസ്ജിക്കൊപ്പമുള്ള നാലാം മത്സരത്തിൽ തകർപ്പൻ ഗോളിലൂടെ താരം ഫോമിലേക്കു തിരിച്ചെത്തി. പിഎസ്ജിക്കെതിരേ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ തോറ്റിട്ടില്ല എന്ന റിക്കാർഡുമായാണു സിറ്റി പാരീസിലെത്തിയത്. കഴിഞ്ഞ സീസൺ സെമി ഫൈനലിൽ പാരീസിൽ 2-1നും മാഞ്ചസ്റ്ററിൽ 2-0നും ജയിച്ചിരുന്നു.

മെസി,നെയ്മർ,എംബപ്പെ ആക്രമണനിര പിഎസ്ജിക്കു സ്വപ്ന തുല്യമായ തുടക്കമാണു നൽകിയത്. എന്നാൽ ഇവരെ ഞെട്ടിച്ച് മധ്യനിരതാരം ഇദ്രിസ് ഗ്യുയി എട്ടാം മിനിറ്റിൽ പിഎസ്ജി ലീഡ് നൽകി.

26-ാം മിനിറ്റിൽ സിറ്റി സമനില ഗോൾ നേടിയെന്നു തോന്നി.റഹീം സ്റ്റെർലിംഗിന്റെ ഹെഡർ ക്രോസ്ബാറിൽ തട്ടി പന്ത് തിരിച്ച് ബർണാർഡോ സിൽവയുടെ മുന്നിൽ വീണു. സിൽവയുടെ ഷോട്ട് ക്രോസ്ബാറിലിടിച്ചു പുറത്തു പോയി.

രണ്ടാം പകുതിയിൽ പിഎസ്ജിയുടെ പ്രതിരോധത്തിലെ വീഴ്ച പുറത്തുകാണിക്കാൻ സിറ്റിക്കായെങ്കിലും ഗോൾ നേടുന്നതിൽ പരാജയപ്പെട്ടു. പിഎസ്ജിയുടെ ലീഡ് ഉയർത്താനുള്ള നെയ്മറുടെ ഒറ്റയാൻ ശ്രമം വിജയം കണ്ടില്ല. എന്നാൽ സ്റ്റേഡിയത്തിൽ നിറഞ്ഞ പിഎസ്ജി ആരാധകർക്കു ജയം ഉറപ്പിച്ച് മെസി വലകുലുക്കി. ജയത്തോടെ നാലു പോയിന്റുമായി പിഎസജി ഒന്നാം സ്ഥാനത്താണ്. ഇത്രതന്നെ പോയിന്റുള്ള ക്ലബ്‌ ബ്രൂഷാണു രണ്ടാമത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ക്ലബ്‌ ബ്രൂഷ് 2-1ന് ലൈപസിഗിനെ
തോൽപ്പിച്ചു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights