മിക്ക രോഗികളും ലഹരി ഉപയോഗത്തിന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്നു

ഇരുപത്തഞ്ചു ശതമാനം രോഗികളും ലഹരി ഉപയോഗത്തിന്റെ പ്രശ്നങ്ങൾ പ്രത്യക്ഷമായോ പരോക്ഷമായോ   അനുഭവിക്കുന്നുണ്ടെന്നു ഡോ. ബി. പദ്മകുമാർ. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച  ലഹരിമുക്ത യുവത എന്ന വിഷയത്തിൽ സെമിനാറിൽ  വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. 
ഇപ്പോൾ സോഫ്റ്റ്‌ഡ്രിങ്ക്സ് ഉപയോഗിക്കുന്ന പോലെയാണ് എല്ലാവരും മദ്യം ഉപയോഗിക്കുന്നത്.  മരണാനന്തര ചടങ്ങുകൾക്ക് ഉൾപ്പെടെ എല്ലാ ചടങ്ങുകൾക്കും  മദ്യം നിര്ബന്ധമാണ്. നിരന്തരമായ കഞ്ചാവ് ഉപയോഗം സ്‌കിസോഫ്രേനിയ എന്ന അവസ്ഥയ്ക്കു കാരണമാകുന്നു. ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത രോഗാവസ്ഥയാണ് സ്‌കിസോഫ്രേനിയ. ലഹരി ഉപയോഗിക്കുന്നവരെ എങ്ങനെ തിരിച്ചറിയാം, ഏതെല്ലാം രീതിയിൽ ചികിത്സയ്ക്കണം തുടങ്ങിയ കാര്യങ്ങളും  അദ്ദേഹം വിശദ്ധമാക്കി.
 
എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എസ്. സജീവ്  സെമിനാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിമുക്തി മിഷൻ മാസ്റ്റർ ട്രെയിനർ മനോജ് കൃഷ്ണേശ്വരി അധ്യക്ഷനായി. എക്സൈസ് ഓഫീസർമാരായ പി.ടി. കലേഷ്,
ജി. ഗോപകുമാർ, ആർ. ജയ്ദേവ്, സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ ആന്റണി എം. ജോൺ, വിമുക്തി മിഷൻ ജില്ലാ കോഓർഡിനേറ്റർ  അഞ്‌ജു.. എസ്. റാം, തുടങ്ങിയവർ പങ്കെടുത്തു. എക്സൈസ് വകുപ്പ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ചിത്രരചന മത്സരത്തിലെ  വിജയികൾക്കുള്ള  സമ്മാനങ്ങളും വിതരണം ചെ

Verified by MonsterInsights