എന്നാല്‍ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഉപയോക്താക്കളുടെ ഡാറ്റ ഉള്‍പ്പെടെ സുരക്ഷിതമായി നിലനിര്‍ത്താന്‍ ഗൂഗിള്‍ ചില അപ്‌ഡേറ്റുകള്‍ പുറത്തിറക്കാറുണ്ട്.
പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യാനാണ് നിര്‍ദേശം. ഗൂഗിള്‍ ക്രോമില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടിഇന്‍) വെളിപ്പെടുത്തി. ഹാക്കര്‍മാര്‍ക്ക് ടാര്‍ഗെറ്റുചെയ്ത സിസ്റ്റം ഹാക്ക് ചെയ്യാനും ദുരുപയോഗം ചെയ്യാനുമാകുന്ന സുരക്ഷാ പിഴവാണിത്. തട്ടിപ്പുകള്‍ ഒഴിവാക്കാന്‍, ഉപയോക്താക്കള്‍ ഗൂഗിള്‍ സൂചിപ്പിക്കുന്ന ഉചിതമായ പാച്ചുകള്‍ ഉപയോഗിക്കണം.