മുതിർന്ന പൗരന്മാരെങ്കിൽ 9% വരെ പലിശ; സ്ഥിര നിക്ഷേപത്തിന് വീണ്ടും പലിശ നിരക്കുയർത്തി ബാങ്ക്”

“നിക്ഷേപ പലിശ നിരക്ക് താഴേക്ക് എന്ന വാർത്ത വരുമ്പോഴും നിക്ഷേപ പലിശ നിരക്കുയർത്തുകയാണ് ബാങ്കുകൾ. ജൂൺ മാസത്തിൽ മാത്രം 2 ബാങ്കുകൾ നിക്ഷേപ പലിശ നിരക്ക് പുതുക്കി. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയാണ് ഇക്കൂട്ടത്തിലുള്ള ബാങ്കുകൾ. ഇക്വിറ്റിസ് സ്മോൾ ഫിനാൻസ് ബാങ്കിൻെറ നിരക്കുകൾ 9 ശതമാനത്തിലേക്ക് ഉയർന്നു. മുതിർന്ന പൗരന്മാർക്കാണ് 9 ശതമാനം പലിശ ലഭിക്കുക.” നിക്ഷേപ പലിശ നിരക്ക് താഴേക്ക് എന്ന വാർത്ത വരുമ്പോഴും നിക്ഷേപ പലിശ നിരക്കുയർത്തുകയാണ് ബാങ്കുകൾ. ജൂൺ മാസത്തിൽ മാത്രം 2 ബാങ്കുകൾ നിക്ഷേപ പലിശ നിരക്ക് പുതുക്കി. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയാണ് ഇക്കൂട്ടത്തിലുള്ള ബാങ്കുകൾ. ഇക്വിറ്റിസ് സ്മോൾ ഫിനാൻസ് ബാങ്കിൻെറ നിരക്കുകൾ 9 ശതമാനത്തിലേക്ക് ഉയർന്നു. മുതിർന്ന പൗരന്മാർക്കാണ് 9 ശതമാനം പലിശ ലഭിക്കുക.

ഇക്വിറ്റാസ് പലിശ നിരക്ക്

ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ പുതുക്കിയ പലിശ നിരക്കുകൾ ജൂൺ 5 മുതൽ പ്രാബല്യത്തിൽ വന്നു. 2 കോടി രൂപയിൽ താഴെയുള്ള 444 ദിവസത്തെ നിക്ഷേപത്തിന് 8.5 ശതമാനം പലിശയാണ് പുതിയ നിരക്ക് വർധനവ് പ്രകാരം ബാങ്ക് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക നിരക്ക് പ്രകാരം 9 ശതമാനം പലിശ ലഭിക്കും. ആഭ്യന്തര, എൻആർഇ/എൻആർഒ അക്കൗണ്ടുകളിലെ സ്ഥിര നിക്ഷേപങ്ങൾക്ക് ഈ പലിശ നിരക്ക് ബാധകമാണ്.”

“7 ദിവസം മുതൽ 10 വർഷത്തേക്ക് 3.5 ശതമാനം മുതൽ 8.50 ശതമാനം വരെ പലിശ ബാങ്ക് നൽകുന്നു. 1 വർഷം മുതൽ 18 മാസം വരെ 8.20 ശതമാനം പലിശ ലഭിക്കും. 888 ദിവസത്തെ കാലാവധിയിൽ 8.50 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാരുടെ 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4 ശതമാനം മുതൽ 9 ശതമാനം വരെ പലിശ ലഭിക്കും.”