“തേനിനേക്കാൾ മധുരം, റമ്പുട്ടാന്റെ അപരൻ”

“വിദേശത്തുനിന്ന് വിരുന്നെത്തി മലയാളത്തിന്റെ സ്വന്തമായി മാറിയ പുലാസന് കാഴ്ചയിൽ റമ്പുട്ടാനോട് ഏറെ സാമ്യമുണ്ട്. റമ്പുട്ടാന്റെ അടുത്ത ബന്ധുവാണ് സാപ്പിൻഡേസ്യേ എന്ന സോപ്പ്‌ബെറി കുടുംബത്തിലെ പുലാസൻ പഴങ്ങൾ.  ഉഷ്ണമേഖലാ പഴമാണിത്. റമ്പുട്ടാനുമായി അടുത്ത ബന്ധമുള്ളതും ചിലപ്പോൾ ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്. എന്നാൽ റമ്പുട്ടാൻ, ലിച്ചി എന്നിവയേക്കാൾ അതിമധുരമുള്ളവയാണ് പുലാസൻ പഴങ്ങൾ. തേനിനേക്കാൾ മധുരം ഉണ്ടെന്നതാണ് ഈ പഴത്തിന്റെ ഏറ്റവും വലിയ സവിശേഷത തന്നെ. പുലാസ് എന്ന മലായ് വാക്കിൽ നിന്നാണ് പുലാസൻ എന്ന പേര് ലഭിച്ചത്. “വിദേശത്തുനിന്ന് വിരുന്നെത്തി മലയാളത്തിന്റെ സ്വന്തമായി മാറിയ പുലാസന് കാഴ്ചയിൽ റമ്പുട്ടാനോട് ഏറെ സാമ്യമുണ്ട്. റമ്പുട്ടാന്റെ അടുത്ത ബന്ധുവാണ് സാപ്പിൻഡേസ്യേ എന്ന സോപ്പ്‌ബെറി കുടുംബത്തിലെ പുലാസൻ പഴങ്ങൾ.  ഉഷ്ണമേഖലാ പഴമാണിത്. റമ്പുട്ടാനുമായി അടുത്ത ബന്ധമുള്ളതും ചിലപ്പോൾ ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്. എന്നാൽ റമ്പുട്ടാൻ, ലിച്ചി എന്നിവയേക്കാൾ അതിമധുരമുള്ളവയാണ് പുലാസൻ പഴങ്ങൾ. തേനിനേക്കാൾ മധുരം ഉണ്ടെന്നതാണ് ഈ പഴത്തിന്റെ ഏറ്റവും വലിയ സവിശേഷത തന്നെ. പുലാസ് എന്ന മലായ് വാക്കിൽ നിന്നാണ് പുലാസൻ എന്ന പേര് ലഭിച്ചത്.

നല്ല വളക്കൂറും നീർവാർച്ചയുമുള്ള ഏതുതരം മണ്ണിലും പുലാസൻ നന്നായി വളരും. നടാനായി ഗുണമേന്മയുള്ള തൈകൾ തിരഞ്ഞെടുക്കാം. വളർന്നു വികസിക്കുവാൻ റമ്പൂട്ടാന് വേണ്ടിവരുന്നതിലും കുറവ് സ്ഥലം മതിയെന്നതും മേന്മയാണ്. കാഴ്ചയ്ക്ക് മനോഹരമായ പുലാസൻ അലങ്കാര വൃക്ഷമായി തൊടിയിലും വീട്ടുവളപ്പിലും വളർത്താം. റമ്പുട്ടാനേക്കാൾ ഇരട്ടിയോളം കട്ടിയുള്ളതും പുറംനാരുകളുടെ വലുപ്പം കുറവുമാണ് പുലാസൻ പഴങ്ങളുടെ തൊലിക്ക്. ഉൾകാമ്പ് അനായാസം വിത്തിൽ നിന്ന് വേർപെടുത്താം. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുമെന്നതിനാൽ ഇത് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിൻ സിയുടെ സാന്നിധ്യമുള്ള പുലാസൻ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാലും സമ്പന്നമാണ്. ചർമത്തെ മൃദുലമാക്കാനും മുടിയുടെ സംരക്ഷണവും പുലാസന്റെ എടുത്തു പറയേണ്ട ഗുണങ്ങളാണ്. 

Verified by MonsterInsights