Present needful information sharing
നബാർഡിന്റെ സബ്സിഡറി സ്ഥാപനമായ നബാർഡ് കൺസൾട്ടൻസി സർവീസിൽ (നബ്കോൺസ്) ഒൻപത് ഒഴിവ്. നാല് തസ്തികയിലെ ഒഴിവ് തിരുവനന്തപുരത്താണ്. സോണൽ കോഓർഡിനേറ്റർ എന്ന തസ്തികയുടെ ഒഴിവ് വിവിധ ജില്ലകളിലാണ്. കരാർ നിയമനമായിരിക്കും. ഓൺലൈനായി അപേക്ഷിക്കണം. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ.
> ടീം ലീഡർ (ബാങ്കിങ് എക്സ്പേർട്ട്)1: ബാങ്കിങ് ആൻഡ് ഫിനാൻസ് എം.ബി.എ. 20 വർഷത്തെ പ്രവൃത്തിപരിചയം. 55 വയസ്സ്.
> അഗ്രികൾച്ചർ എക്സ്പേർട്ട്1: അഗ്രി ബിസിനസ് മാനേജ്മെന്റ് ബിരുദാനന്തരബിരുദം/ പി.ജി.ഡി.എം. അഞ്ചുമുതൽ ഏഴുവർഷത്ത പ്രവൃത്തിപരിചയം. 40 വയസ്സ്.
> പോസ്റ്റ് ഹാർവസ്റ്റ് മാനേജ്മെന്റ് എക്സ്പേർട്ട്1: ഫുഡ് ടെക്നോളജി/ ഫുഡ് സയൻസ്/ ഫുഡ് പ്രോസസിങ് പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് മാനേജ്മെന്റ് ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം. അഞ്ചുമുതൽ ഏഴുവർഷത്തെ പ്രവൃത്തിപരിചയം. 40 വയസ്സ്.
> എം.ഐ.എസ്. എക്സ്പേർട്ട്1: കംപ്യൂട്ടർ ആപ്ലിക്കേഷൻ/ ഐ.ടി. ബി.ടെക്. മൂന്നുമുതൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. 35 വയസ്സ്.
> സോണൽ കോ-ഓർഡിനേറ്റേഴ്സ്5: അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ പ്രൊഫഷണൽ ബിരുദം. ഒന്നുമുതൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
വിശദവിവരങ്ങൾക്കായി www.nabcons.com എന്ന വെബ്സൈറ്റ്കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 25