സാമൂഹ്യനീതി വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ‘നഷാ മുക്ത് ഭാരത് അഭിയാന്’ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ പ്രസംഗം, ഉപന്യാസം, പെയിന്റിംഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് സംസ്ഥാന തലത്തിലും ദേശീയതല മത്സരങ്ങളിലും പങ്കെടുക്കാം. ദേശീയതല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ രക്ഷിതാവിനോടൊപ്പം പങ്കെടുക്കുവാന്‍ സര്‍ക്കാര്‍ ചെലവില്‍ അവസരം ലഭിക്കും.
8 മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് പ്രസംഗ മത്സരവും 5 മുതല്‍ 8 വരെയും 9 മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് രണ്ട് കാറ്റഗറിയിലായി പെയിന്റിങ്, പ്രബന്ധ രചനാ മത്സരവുമാണുള്ളത്. മത്സരങ്ങളില്‍ ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. കോഴിക്കോട് സിവില്‍ സ്റ്റേഷന് ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ച് നവംബര്‍ 10 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് മത്സരം നടക്കും. താല്പര്യമുള്ളവര് നവംബര്‍ 9 ന് വൈകീട്ട് 5 മണിക്കുള്ളില്‍ antidrugcompetition2022@gmail.com എന്ന ഇ മെയിലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും മത്സരം നടക്കുന്ന ദിവസം കൃത്യസമയത്ത് എത്തിച്ചേരേണ്ടതുമാണ്. വിവരങ്ങള്‍ക്ക് 0495 2371911.