നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി.

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴില്‍ ജോലി നേടാന്‍ അവസരം. വിവിധ തസ്തികകളിലായി ആകെ 38 ഒഴിവുകളാണുള്ളത്. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം പാഴാക്കരുത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂലൈ 18 വരെ അപേക്ഷ നല്‍കാം.

തസ്തിക& ഒഴിവ്

സീനിയര്‍ ഹൈവേ വിദഗ്ദന്‍ = 5

പ്രിന്‍സിപ്പല്‍ ഡിപിആര്‍ വിദഗ്ദന്‍ = 5

റോഡ് സുരക്ഷ വിദഗ്ദന്‍ = 5 

ട്രാഫിക് വിദഗ്ദന്‍ = 5 

പരിസ്ഥിതി/ ഫോറസ്റ്റ് സ്‌പെഷ്യലിസ്റ്റ് = 5 
 

ലാന്‍ഡ് അക്വിസിഷന്‍ വിദഗ്ദന്‍ = 5 

ജിയോ ടെക്‌നിക്കല്‍ വിദഗ്ദന്‍ = 5 
 
ബ്രിഡ്ജ് വിദഗ്ദന്‍ = 2 

ടണല്‍ വിദഗ്ദന്‍ = 1 എന്നിങ്ങനെയാണ് ഒഴിവുകള്‍. 

പ്രായപരിധി

65 വയസ്. (ചെയര്‍മാന്റെ വിവേചനാധികാരത്തില്‍ നീട്ടുന്നതാണ്). 

ശമ്പളം

സീനിയര്‍ ഹൈവേ വിദഗ്ദന്‍ = 5.50 ലക്ഷം
പ്രിന്‍സിപ്പല്‍ ഡിപിആര്‍ വിദഗ്ദന്‍ = 6 ലക്ഷം
 
റോഡ് സുരക്ഷ വിദഗ്ദന്‍ = 4.50 ലക്ഷം. 
ട്രാഫിക് വിദഗ്ദന്‍ = 4.50 ലക്ഷം
 
പരിസ്ഥിതി/ ഫോറസ്റ്റ് സ്‌പെഷ്യലിസ്റ്റ് = 2.30 ലക്ഷം.  
ലാന്‍ഡ് അക്വിസിഷന്‍ വിദഗ്ദന്‍ = 2.30 ലക്ഷം
 
ജിയോ ടെക്‌നിക്കല്‍ വിദഗ്ദന്‍ = 2.30 ലക്ഷം. 

ബ്രിഡ്ജ് വിദഗ്ദന്‍ = 5.50 ലക്ഷം. 

ടണല്‍ വിദഗ്ദന്‍ = 5.50ലക്ഷം. 

മറ്റ് വിവരങ്ങള്‍

രണ്ട് വര്‍ഷത്തേക്കാണ് ജോലിയുടെ കാലാവധി. പ്രകടന മികവ് അടിസ്ഥാനമാക്കി നീട്ടി നല്‍കാന്‍ സാധ്യതയുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 18. തെരഞ്ഞെടുക്കപ്പെട്ടാല്‍ തൊഴിലാളികള്‍ കരാര്‍ കാലാവധി കഴിയുന്നത് വരെ മറ്റ് ജോലികളില്‍ ഏര്‍പ്പെടാന്‍ പാടില്ല. എല്ലാ പ്രവൃത്തി ദിനങ്ങളിലും ഓഫീസില്‍ ഹാജരാകുകയോ, ഫീല്‍ഡ് സന്ദര്‍ശിക്കുകയോ ചെയ്യണം. ഏത് സമയത്തും കരാര്‍ അവസാനിപ്പിക്കാനുള്ള അവകാശം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ഉണ്ടായിരിക്കും. ഒരു മാസത്തെ നോട്ടീസ് പീരീയഡ് അല്ലെങ്കില്‍ ഒരു മാസത്തെ ശമ്പളം/ തിരിച്ചടവ് എന്നിവ ഉപയോഗിച്ച് ഏത് കക്ഷിക്കും എപ്പോള്‍ വേണമെങ്കിലും കരാര്‍ അവസാനിപ്പിക്കാം. 
Verified by MonsterInsights