നാവികസേനയുടെ വിരമിച്ച പടക്കപ്പൽ ഇന്നലെ ചേർത്തല നഗരം കടന്ന് ദേശീയപാതയിലെത്തി. ആലപ്പുഴ മ്യൂസിയത്തിൽ പ്രദർശനത്തിനയാണ് നാവികസേനയുടെ ഡികമ്മീഷൻ ചെയ്ത ഫാസ്റ്റ് അറ്റാക്ക് ഇൻ ഫാക്ട് 81 കപ്പൽ എത്തിക്കുന്നത്. ഇന്നലെ ദേശീയപാതയിൽ എക്സറെ ജംഗ്ഷനുസമീപം നിർ ത്തിയിട്ടിരിക്കുകയാണ് കപ്പൽ. കരയാത്രയുടെ രണ്ടാംദിനം തണ്ണീർമുക്കം റോഡിൽ വെള്ളിയാകുളത്തുനിന്നും ദേശീയപാതവരെ നാലുകിലോമീറ്ററോളമാണ് കപ്പലും വഹിച്ചുള്ള വാഹനം പിന്നിട്ടത്.
പോലീസൊരുക്കിയ ഗതാഗത ക്രമീകരണത്തിലും കെഎസ്ബിയും അഗ്നിശമനസേനയും വൈദ്യുതി ലൈനുകളും മരച്ചില്ലകളുടെയും തടസങ്ങളകറ്റിയുമാണ് പടക്കപ്പലിന്റെ യാതയ്ക്കു വഴിയൊരുക്കിയത്. കപ്പലിന്റെ യാത്ര കാണാൻ റോഡി നിരുവശവും ജനങ്ങൾ നിറഞ്ഞിരുന്നു. അതേസമയം പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെ കപ്പൽ കൊണ്ടുപോകാൻ കിട്ടിയ അവസരം പാഴാക്കിയ അധികൃതരുടെ നടപടിക്കെതിരെയും വിമർശനം ഉണ്ടായി. പൊതു അവധിയായ ഞായറാഴ്ചയും ഹർത്താൽ ദിനമായ തിങ്കളാഴ്ചയും ഉപ് യോഗിച്ചിരുന്നെങ്കിൽ ചേർത്തല നഗരത്തിലെ ഗതാഗതക്കുരുക്കും തൊഴിൽ സമയനഷ്ടവും ഒഴിവാക്കാമായിരുന്നെന്ന് ന്യൂനപക്ഷ മോർച്ച ജില്ലാ അധ്യക്ഷൻ ജോസഫ് റാണി ജോസഫ് പറഞ്ഞു.