നവോദയയില്‍ മികച്ച ശമ്പളത്തില്‍ ജോലി, 1377 ഒഴിവുകള്‍.

“നവോദയ വിദ്യാലയ സമിതി അനധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 1377 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.650 വിദ്യാലയങ്ങളിലും എട്ട് റീജണൽ ഓഫീസുകളിലും ഉത്തർപ്രദേശിലെ നോയിഡയിലുള്ള ഹെഡ് ക്വാർട്ടേഴ്സിലുമാണ് ഒഴിവുകൾ. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ഫിമെയിൽ സ്റ്റാഫ് നഴ്സ്, ഇലക്ട്രീഷൻ കം പ്ലംബർ, മെസ്സ് ഹെൽപ്പർ, മൾട്ടിടാസ്കിങ് സ്റ്റാഫ്, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, ഓഡിറ്റ് അസിസ്റ്റന്റ്, ജൂനിയർ ട്രാൻസലേഷൻ ഓഫീസർ, ലീഗൽ അസിസ്റ്റന്റ്, കാറ്ററിങ് സൂപ്പർവൈസർ എന്നീ തസ്തികകളിലാണ് ഒഴിവ്. പൊതുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ് ഇതിൽ വിജയിച്ചതിന് ശേഷം അഭിമുഖവും ഉണ്ടായിരിക്കും. സ്കിൽ ടെസ്റ്റ് ആവശ്യമായവയ്ക്ക് അത്തരം ടെസ്റ്റും ഉണ്ടായിരിക്കുന്നതായിരിക്കും.

“ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ.) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് ജനറൽ-10 വർഷം, എസ്.സി., എസ്.ടി.-15 വർഷം, ഒ.ബി.സി. (എൻ.സി.എൽ.) 10 വർഷം എന്നിങ്ങനെയാണ് വയസ്സിളവ്. ഇന്ത്യയിലെവിടെയും അപേക്ഷാർത്ഥിക്ക് ജോലി ലഭിക്കാം. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights