നീറ്റ്’​ പരീക്ഷ പൂർത്തിയായി; ഫലം ഒക്​ടോബറിൽ. ആൻസർ കീ ഉടൻ പ്രസിദ്ധീകരിക്കും.

.തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ കർശന ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളോടെ മെഡിക്കൽ, ഡെൻറൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശനപരീക്ഷ ‘നീറ്റ്-യു.ജി’ പരീക്ഷ പൂർത്തിയായി. രാജ്യത്തെയും കുവൈത്ത്, ദുബൈ എന്നിവിടങ്ങളിലെയും 202 സിറ്റി കേന്ദ്രങ്ങൾക്ക് കീഴിലായി 16.1 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. കേരളത്തിൽ 13 സിറ്റി കേന്ദ്രങ്ങൾക്ക് കീഴിൽ 325 പരീക്ഷകേന്ദ്രങ്ങളിൽ 1,16,010 പേരാണ് എഴുതിയത്.

webzone

മൂന്ന് മണിക്കൂർ നീണ്ട ഒ.എം.ആർ പരീക്ഷയിൽ ഫിസിക്സ് ഭാഗത്ത് നിന്നുള്ള ചോദ്യങ്ങൾ കുഴപ്പിച്ചുവെന്ന് വിദ്യാർഥികൾ പറഞ്ഞു. കെമിസ്ട്രി ചോദ്യങ്ങൾ ശരാശരിയും ബയോളജി ചോദ്യങ്ങൾ എളുപ്പവുമായിരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു. ഉച്ചക്ക് ശേഷം രണ്ട് മുതൽ അഞ്ച് വരെ നടന്ന പരീക്ഷക്ക് 11 മണി മുതൽ ഒന്നര വരെയാണ് ഹാളിേലക്ക് പ്രവേശനം അനുവദിച്ചത്.കോവിഡ് ബാധിതർക്ക് പി.പി.ഇ കിറ്റിൽ പ്രത്യേക ഹാളിൽ പരീക്ഷയെഴുതാൻ അവസരമൊരുക്കിയിരുന്നു. ക്വാറൻറീനിലുള്ളവർക്കും കണ്ടെയ്ൻമെൻറ് സോണിൽ നിന്നുള്ളവർക്കും വെവ്വേറെ പരീക്ഷാസൗകര്യമൊരുക്കി.

ഇ​താ​ദ്യ​മാ​യി ഇ​ത്ത​വ​ണ മ​ല​യാ​ള​ത്തി​ലും ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ ബെ​ഞ്ചി​ൽ ഒ​രാ​ൾ എ​ന്ന രീ​തി​യി​ൽ ഹാ​ളി​ൽ 12 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ ഇ​രി​പ്പി​ടം ഒ​രു​ക്കി​യ​ത്. പ​രീ​ക്ഷ കേന്ദ്ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്​ മു​ത​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​ത്​ വ​രെ സാ​മൂ​ഹി​ക അ​ക​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പാ​ലി​ക്കാ​ൻ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളു​മാ​ണ്​ ഒ​രു​ക്കി​യി​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത്​ ഉ​ൾ​പ്പെ​ടെ ചി​ല പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ സ​മീ​പം ര​ക്ഷി​താ​ക്ക​ൾ ത​ടി​ച്ചു​കൂ​ടി​യ​ത്​ തി​ര​ക്കി​നി​ട​യാ​ക്കി.

eldho

പ​രീ​ക്ഷാ​ർ​ഥി​ക​ൾ ഉ​ത്ത​രം രേ​ഖ​പ്പെ​ടു​ത്തി​യ ഒ.​എം.​ആ​ർ ഷീ​റ്റ്​ https://neet.nta.nic.in// വെ​ബ്​​സൈ​റ്റ്​ വ​ഴി കാ​ണാ​നും ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാ​നും അ​വ​സ​ര​മൊ​രു​ക്കും. ഇ​തി​നു​ള്ള സ​മ​യം വെ​ബ്​​സൈ​റ്റി​ലൂ​ടെ അ​റി​യി​ക്കും. ഉ​ത്ത​ര​സൂ​ചി​ക​യും വൈ​കാ​തെ പ്ര​സി​ദ്ധീ​ക​രി​ക്കും. ഉ​ത്ത​ര​സൂ​ചി​ക​യി​ൽ അ​പാ​ക​ത​യു​ണ്ടെ​ങ്കി​ൽ ചോ​ദ്യ​ത്തി​ന്​ 200 രൂ​പ​യ​ട​ച്ച്​ അ​പേ​ക്ഷ ന​ൽ​കാം. ഇ​തി​ന്​ ശേ​ഷ​മാ​യി​രി​ക്കും മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി റാ​ങ്ക്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ക. ഒ​ക്​​ടോ​ബ​റി​ൽ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ 15 ശ​ത​മാ​നം അ​ഖി​ലേ​ന്ത്യ ക്വോ​ട്ട സീ​റ്റു​ക​ൾ ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ സീ​റ്റു​ക​ളി​ലേ​ക്കും അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലേ​ക്കും സം​സ്ഥാ​ന റാ​ങ്ക്​ പ​ട്ടി​ക അ​നു​സ​രി​ച്ചാ​യി​രി​ക്കും പ്ര​വേ​ശ​നം. അ​ഖി​ലേ​ന്ത്യ ക്വോ​ട്ട സീ​റ്റു​ക​ളി​ലേ​ക്ക്​ കേ​ന്ദ്ര​സ​ർ​ക്കാ​റി​െൻറ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഒാ​ഫ്​ ഹെ​ൽ​ത്ത്​ സ​ർ​വി​സ​സി​ന്​ കീ​ഴി​ലു​ള്ള മെ​ഡി​ക്ക​ൽ കൗ​ൺ​സ​ലി​ങ്​ ക​മ്മി​റ്റി(​എം.​സി.​സി) യാ​ണ്​ അ​ലോ​ട്ട്​​മെൻറ്​ ന​ട​ത്തു​ക.

banner
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights