നീറ്റ് പരീക്ഷക്കായി ഇനി അപ്ലോഡ് ചെയ്യേണ്ട രേഖകൾ എന്തെല്ലാം? എപ്പോൾ അപ്ലോഡ് ചെയ്യണം?

നീറ്റ് യു.ജി. അപേക്ഷാസമർപ്പണം രണ്ടുഘട്ടമായിട്ടാണ് പൂർത്തിയാക്കേണ്ടത്. ആദ്യഭാഗം പരീക്ഷയ്ക്കുമുമ്പ്. രണ്ടാം ഘട്ടത്തിൽ ചില രേഖകളുടെ പകർപ്പുകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിൻ അനുബന്ധം XVII-ൽ നൽകിയിട്ടുണ്ട്.വ്യക്തിഗതവിവരങ്ങൾ, വിദ്യാഭ്യാസ വിവരങ്ങൾ (10, 11 ക്ലാസുകളിലേത്), അധികവിവരങ്ങൾ, രക്ഷിതാക്കളുടെ യോഗ്യത, തൊഴിൽ, വരുമാനം തുടങ്ങിയവ ഉൾപ്പെടുന്നു. ചില രേഖകളുടെ പകർപ്പുകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. പത്താംക്ലാസ് സർട്ടിഫിക്കറ്റ് പകർപ്പ് അപ്‌ലോഡ് ചെയ്യണം.

സംവരണ ആനുകൂല്യത്തിന് കാറ്റഗറി സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. ഒ.ബി.സി, ഇ.ഡബ്ല്യു.എസ്., എസ്.സി., എസ്.ടി., പി.ഡബ്ല്യ.ബി.ഡി. സർട്ടിഫിക്കറ്റുകൾ ഇതിൽ ഉൾപ്പെടും. ഫോറിൻ/ഒ.സി.ഐ. അപേക്ഷകർ സിറ്റിസൺഷിപ്പ് തെളിയിക്കാൻ രേഖ നൽകണം.ഫലപ്രഖ്യാപനത്തിനുമുമ്പ്/സ്കോർ കാർഡ് ഡൗൺലോഡിങ്ങിനുമുമ്പ് ഇത് അപ്‌ലോഡ് ചെയ്യണമെന്നും സമയക്രമം എൻ.ടി.എ. പ്രഖ്യാപിക്കുമെന്നും ബുള്ളറ്റിനിലുണ്ട്. ഇതു സംബന്ധിച്ച തുടർ അറിയിപ്പ് വന്നിട്ടില്ല.

march 27 copy

ഒ.എം.ആർ. ഷീറ്റിന്റെ ഇമേജ്, സിസ്റ്റം സ്കാനിങ്ങിൽ ഒ.എം.ആർ. ഷീറ്റിൽനിന്നും പിടിച്ചെടുത്ത ഉത്തരങ്ങൾ, താത്‌കാലിക ഉത്തരസൂചിക എന്നിവയും വരുംദിവസങ്ങളിൽ പ്രസിദ്ധപ്പെടുത്തും. പരാതിയുള്ളവർ നിശ്ചിത ഫീസടച്ച് പരാതി നൽകണം. ഇതിന്റെ വിശദാംശങ്ങൾ നീറ്റ് ഇൻഫർമേഷൻ ബ്രോഷർ അധ്യായം 13-ൽ (പേജ് 46) നൽകിയത് പരിശോധിക്കുക. ഒപ്പം എൻ.ടി.എ.യുടെ അറിയിപ്പിനായി കാത്തിരിക്കുക.

eldho
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights