ഐ എസ് ബന്ധം: കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ NIA റെയ്ഡ്, കര്‍ണാടകയിൽ മാത്രം 45 ഇടങ്ങളിൽ പരിശോധന

കേരളത്തില്‍ ഉള്‍പ്പെടെ അറുപതിലധികം സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ഐ എസ് അനുഭാവികളെന്ന് സംശയിക്കുന്നവരെ കണ്ടെത്താനാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന. കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും ഒരേ സമയം റെയ്ഡ് തുടരുകയാണ്. കോയമ്പത്തൂര്‍ കാര്‍ സിലിണ്ടര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് തമിഴ്നാട്ടിലെ പരിശോധന. കര്‍ണാടകയിലെ 45 ലധികം സ്ഥലങ്ങളിലും ഭീകരവിരുദ്ധ ഏജന്‍സി റെയ്ഡ് നടത്തുന്നുണ്ട്.