നിറങ്ങളും സംഖ്യാശാസ്ത്രവും തമ്മിലുള്ള ബന്ധം

സംഖ്യ ഒന്ന് മുതല്‍ 9 വരെയുള്ള എല്ലാ സംഖ്യകള്‍ക്കും ഭാഗ്യ നിറമുണ്ട്. സംഖ്യകളുടെ അടിസ്ഥാനത്തില്‍ പ്രധാനപ്പെട്ട ഇവന്റുകളില്‍ ഏത് നിറങ്ങളാണ് ധരിക്കേണ്ടത്, അല്ലെങ്കില്‍ ഒഴിവാക്കേണ്ടതെന്നും പറയുന്നുണ്ട്. സംഖ്യകളുടെ ഭാഗ്യ നിറങ്ങളെക്കുറിച്ചും നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ആ നിറങ്ങള്‍ എങ്ങനെ ധരിക്കാം അല്ലെങ്കില്‍ ഉപയോഗിക്കാമെന്നും വിശദമായി അറിയാം.

എല്ലാ സംഖ്യകളും ഗ്രഹത്താല്‍ നിയന്ത്രിക്കപ്പെടുന്നു, എല്ലാ ഗ്രഹങ്ങള്‍ക്കും ഒരു പ്രത്യേക നിറമുണ്ട് എന്നതാണ് ഇതിന്റെ പിന്നിലെ ആശയം. അതിനാല്‍ നിങ്ങളുടെ ജന്മസംഖ്യയെ പ്രതിനിധീകരിക്കുന്ന ഗ്രഹത്തിന്റെ നിറത്തെ നിങ്ങളുടെ ഭാഗ്യനിറം എന്ന് വിളിക്കാം. ഭാഗ്യ നിറം ഒരു വ്യക്തിക്ക് ആത്മവിശ്വാസവും പോസിറ്റിവിറ്റിയും നല്‍കുന്നു. നമുക്ക് ചുറ്റും ഭാഗ്യമോ അനുകൂലമോ ആയ നിറങ്ങള്‍ ഉള്ളത് നമ്മളെ ശക്തരും വിജയം നേടിത്തരാന്‍ സഹായിക്കുകയും ചെയ്യും. അതിനാല്‍, നിങ്ങളുടെ ജന്മസംഖ്യകള്‍ക്കനുസരിച്ചുള്ള നിറങ്ങള്‍ തിരഞ്ഞെടാക്കാന്‍ ശ്രദ്ധിക്കണം.

എല്ലാ നിറങ്ങള്‍ക്കും അതിന്റേതായ സവിശേഷതകളും പ്രത്യേകതകളും ഉണ്ട്. ഓരോ നിറത്തിന്റെയും സവിശേഷതകളെക്കുറിച്ച് അറിയാം:

    • ഓറഞ്ച് നിറം: ഓറഞ്ച് നിറത്തിന് ഗുരുവിന്റെ അനുഗ്രഹവും വിജയ നേടാന്‍ സാധിക്കും. ഇതിന് പുറമെ, മാനസികരോഗങ്ങള്‍ കുറയ്ക്കാനുള്ള ശക്തിയും ഉണ്ട്.
    • ചുവപ്പ് നിറം:ചുവപ്പ് ശക്തി, സാധ്യത, ഉത്സാഹം, തീവ്രത, നേതൃത്വം, ഏകാഗ്രത, പ്രവര്‍ത്തനം എന്നിവയെ സൂചിപ്പിക്കുന്നു.
    • മഞ്ഞ നിറം: ഏകോപനം, സന്തോഷം, ദിശകള്‍, മാര്‍ഗ്ഗനിര്‍ദേശം, ആശയവിനിമയം, ശുഭാപ്തിവിശ്വാസം എന്നിവയെ പ്രതിനിധീകരിക്കുന്ന നിറമാണ് മഞ്ഞ.
    • വെളുത്ത നിറം: വെള്ള എന്നത് ആത്മീയത, രോഗശാന്തി, പുതിയ തുടക്കം, നിഷ്‌കളങ്കത എന്നിവയെ സൂചിപ്പിക്കുന്നു, ഇത് ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
    • നീല നിറം: ഭരണപരവും യഥാര്‍ത്ഥവും സത്യസന്ധവും ക്ഷമയും വളര്‍ച്ചയെയും സൂചിപ്പിക്കുന്നു.
    • പച്ച നിറം: വളര്‍ച്ച, സമാധാനം, കഴിവ്, ഔചിത്യം ധൈര്യം, സമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്ന നിറമാണ് പച്ച.

പേരിലെ സംഖ്യാശാസ്ത്രം മനസ്സിലാക്കാം:

സംഖ്യാശാസ്ത്രമനുസരിച്ച് കുഞ്ഞുങ്ങള്‍ക്ക് പേരിടുന്നതാണ് നെയിം ന്യൂമറോളജിയുടെ അടിസ്ഥാനം. നെയിം ന്യൂമറോളജി അനുസരിച്ച് പേരിടുന്നത് ഒരാളുടെ ബുദ്ധിയെ അഭിവൃദ്ധിപ്പെടുത്തുന്നുവെന്നാണ് വിശ്വാസം.

ഒരു പേരിന്റെ ശബ്ദ പ്രഭാവം ചില അര്‍ത്ഥങ്ങളും പ്രതീക്ഷകളും നല്‍കുന്നതിന് കാരണമാകുന്നുവെന്നും ഒരു വ്യക്തിയുടെ ആദ്യ നാമം അവരുടെ വൈജ്ഞാനിക രീതികളും വ്യക്തിത്വവും വെളിപ്പെടുത്തുന്നു എന്നുമാണ് നെയിം ന്യൂമറോളജി പ്രകാരമുള്ള വിശ്വാസം. അതേസമയം അവസാന നാമം കുടുംബത്തിന്റെ പാരമ്പര്യത്തെ വെളിപ്പെടുത്തുന്നുവെന്നാണ് കരുതുന്നത്.

പേരുമായി ബന്ധപ്പെട്ട സംഖ്യാശാസ്ത്രത്തെക്കുറിച്ച് അറിയേണ്ട ചില പ്രധാന കാര്യങ്ങള്‍

യോജിക്കുന്ന സംഖ്യാശാസ്ത്ര നമ്പര്‍ അനുസരിച്ച് തിരഞ്ഞെടുത്ത ഒരു ഭാഗ്യ നാമം നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിലെ തടസ്സങ്ങളില്ലാത്തതാക്കും. അതേസമയം തെറ്റായി തിരഞ്ഞെടുത്ത പേര് ചിലപ്പോള്‍ ആ നാമധേയന്റെ ജീവിതം നശിപ്പിക്കുകയും ചെയ്‌തേക്കാം. പേരിടുന്നതിലെ സംഖ്യാശാസ്ത്രത്തെക്കുറിച്ച് നിങ്ങള്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍ താഴെ പറയുന്നവയാണ്.

    • ജനനത്തീയതി
    • ലിംഗഭേദം
    • കുടുംബപ്പേര്
    • ആദ്യം അക്ഷരം
    • പ്രത്യയം (ഓപ്ഷണല്‍)
https://chat.whatsapp.com/I4d1IW3Kx7ALsQUjUtVZo9
Verified by MonsterInsights