നിരവധി ഒഴിവുകളുമായി ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ബറോഡയിൽ 42 ഒഴിവുകൾ. റെഗുലർ/ കരാർ വിഭാഗത്തിലാണ് ഒഴിവ്. ഫെബ്രുവരി 23 മുതൽ മാർച്ച് 15 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

യോഗ്യത

 > ഹെഡ്/ ഡെപ്യൂട്ടി ഹെഡ് : ചാർട്ടേർഡ് അക്കൗണ്ടന്റ് / ഫുൾ ടൈം എം.ബി.എ പിജിഡിഎം അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് തത്തുല്യ യോഗ്യത ഒപ്പം പത്ത് വർഷത്തെ പ്രവൃത്തി പരിചയം.

 > സീനിയർ മാനേജർ : ചാർട്ടേർഡ് അക്കൗണ്ടന്റ് / ഫുൾ ടൈം എം.ബി.എ/പിജിഡിഎം അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് തത്തുല്യ യോഗ്യത ഒപ്പം അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം.

 > മാനേജർ- റിസ്ക്ക് അനലിസ്റ്റ് ( ഫ്രോഡ് റിസ്ക്ക് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്) കംപ്യൂട്ടർ സയൻസ്/ ഡാറ്റ സയൻസ് വിഭാഗങ്ങളിലേതിലെങ്കിലും ബിഇ/ ബിടെക്ക് അല്ലെങ്കിൽ മാത്സ്/ സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ ബിരുദം ഒപ്പം മൂന്ന് വർഷത്തെ പ്രവർത്തി പരിചയം.

 > മാനേജർ: ഫ്രോഡ് റിസ്ക് അനലിസ്റ്റ് ( ഫ്രോഡ് റിസ്ക് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്) കംപ്യൂട്ടർ സയൻസ്/ ഐടി/ ഡാറ്റ സയൻസ് / മെഷീൻ ലേർണിങ് ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ബിഇ/ ബി.ടെക് അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്/ ഐടി വിഭാഗത്തിൽ ബിരുദം ഒപ്പം എസ്എഎസ് സർട്ടിഫിക്കറ്റും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും .

> അപേക്ഷ ഫീസ്

ജനറൽ, ഇഡബ്യുഎസ്, ഒബി.സി വിഭാഗങ്ങൾക്ക് 600 രൂപ. എസ്സി/ എസ്.ടി/ പിഡബ്ല്യുഡി, വനിതകൾ എന്നിവർക്ക് 100 രൂപ . വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം..https://www.bankofbaroda.in/ opportunitie

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights