നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ചാറ്റ്‌ബോട്ടുകള്‍ നിരവധിയുണ്ട്. മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ് അതിലൊന്നാണ്. എഐ സാങ്കേതിക വിദ്യയെ 100 ശതമാനം കണ്ണടച്ച് വിശ്വസിക്കരുതെന്നാണ് കമ്പനികള്‍ തന്നെ പറയുന്നത്. പലവിധ പിഴവുകള്‍ അവയക്ക് സംഭവിക്കാറുണ്ട്.ഇപ്പോഴിതാ നിര്‍മിതബുദ്ധിക്ക് പറ്റുന്ന പിഴവുകള്‍ തിരുത്താന്‍ ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്.രസകരമായ കാര്യമെന്തെന്നാല്‍, നിര്‍മിതബുദ്ധി ഉപയോഗിച്ച് തന്നെയാണ് പിഴവുകള്‍ കണ്ടെത്തുന്നത്.
ഫീച്ചര്‍ കറക്ഷന്‍ എന്നാണ് മൈക്രോസോഫ്റ്റ് ഈ ടൂളിനെ വിളിക്കുന്നത്. ഉള്ളടക്കത്തിന്റെ കൃത്യത, തെറ്റുകള്‍ കണ്ടെത്തല്‍, പരിഹരിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് ഈ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുക.
മൈക്രോസോഫ്റ്റിന്റെ അഷ്വര്‍ എഐ സ്യൂട്ട് ഉപഭോക്താക്കള്‍ക്കാണ് ഈ പുതിയ ഫീച്ചര്‍ ലഭ്യമാക്കുക.അഷ്വര്‍ എഐ സ്റ്റുഡിയോയുടെ ഭാഗമാണ് ഈ ഫീച്ചര്‍. എന്നാല്‍ ഈ സാങ്കേതിക വിദ്യയും എത്രത്തോളം ഫലപ്രദമാണെന്ന് ഉറപ്പില്ല.