ഒടിടി രംഗത്തെ പുതിയ മാറ്റങ്ങൾക്കു തുടക്കമിടുകയാണ് എയർടെൽ എക്സ്ട്രീം പ്രീമിയം എന്ന സൂപ്പർആപ് എന്ന് എയർടെൽ ഡിജിറ്റൽ മേധാവി ആദർശ് നായർ പറഞ്ഞു. ഒടിടി പ്ലാറ്റ്ഫോമിനായി സാങ്കേതിക വിദ്യ ഒരുക്കുക, ഉള്ളടക്കം സമാഹരിക്കുക, വിതരണച്ചെലവും മാർഗങ്ങളും കണ്ടെത്തുക തുടങ്ങിയ വലിയ ഉത്തരവാദിത്തങ്ങൾ ഓരോ ഒടിടി ദാതാവും ഏറ്റെടുക്കുന്ന സ്ഥിതിക്കു പകരം, പല പല ഒടിടി ഉള്ളടക്കങ്ങൾ എയർടെൽ എക്സ്ട്രീം പ്രീമിയം വഴി ഉപയോക്താക്കളിലേക്ക് എത്തിക്കാനാകുന്നു. ഇപ്പോൾ 15 ഒടിടികളാണ് ഈ പ്ലാറ്റ്ഫോമിലെത്തിയിരിക്കുന്നത്. രാജ്യത്ത് ഹിന്ദിയിലും മറ്റു പ്രാദേശിക ഭാഷകളിലുമുള്ള ഒടിടികളുടെ വളർച്ച ഇംഗ്ലീഷിനെ കവച്ചുവയ്ക്കുന്നതാണെന്നും എക്സ്ട്രീം പ്രീമിയം ഈ ട്രെൻഡ് അനുസരിച്ചാണു തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഓരോ ഒടിടിയും കാണാൻ പ്രത്യേകം പ്രത്യേകം ആപ് ഡൗൺലോഡും ഓരോന്നിനും പണമടയ്ക്കാൻ ഓരോ രീതിയുമൊക്കെയായി പേക്ഷകർ നേരിടുന്ന അസൗകര്യം ഒഴിവാകാനും എയർടെലിന്റെ “ഓി ചാനൽ’ ആപ്പിനു കഴിയും. ഈ ആപ് മാത്രം സബ്സ്ക്രൈബ് ചെയ്താൽ ഇതിലുള്ള എല്ലാ ഒടിടികളിലെയും കണ്ടന്റ് ഉപയോഗിക്കാനാകും. മൊബൈൽ, ടാബ്, ലാപ്ടോപ്, ടിവി എന്നിങ്ങനെ എല്ലാ ഉപകരണങ്ങളിലും ആ ആപ് പ്രവർത്തിക്കുകയും ചെയ്യും. വർഷം 200 പുതിയ കണ്ടെന്റ് എങ്കിലും ഉൾപ്പെടുത്തും. ഉയർന്ന നിലവാരമുള്ള കണ്ടെന്റിനാണ് എക്സ്ട്രീം പ്രീമിയം അവസരം നൽകുന്നത്. കണ്ടന്റ് യൂട്യൂബ് പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് സമാഹരിക്കാനുള്ള ബുദ്ധിമുട്ട്, എല്ലാ ഉള്ളടക്കത്തിനും നിലവാരം ഉറപ്പാക്കുന്ന കാര്യത്തിലാണ്.
ഏതെങ്കിലും ഒടിടി, സിനിമ പ്രീമിയർ ചെയ്യുന്നതുപോലെയുള്ള പ്രത്യേക അവസരങ്ങളിൽ പ്രത്യേക ഫീസ് നൽകി അത് കാണാനും എക്സ്ട്രീം പ്രീമിയത്തിൽ അവസരമുണ്ട്. എയർടെൽ മൊബൈൽ ഫോൺ വരിക്കാർക്ക് ചില പ്രത്യേക പായ്ക്കുകളിൽ എക്സ്ട്രീം പ്രീമിയം പരിമിത തോതിൽ ലഭ്യമാകുമെന്ന് ആദർശ് നായർ പറഞ്ഞു. 5ജിയുടെ വരവ് ഒടിടി സേവനങ്ങളുടെ നിലവാരം ഇപ്പോഴത്തെക്കാൾ ഉയർത്തുമെന്ന് ആദർശ് നായർ പറഞ്ഞു. ലൈവ് സ്ട്രീമിങ്, എആർ, വിആർ എന്നിങ്ങനെ കണ്ടന്റ് പരമാവധി ആസ്വാദ്യകരമാകുന്നതിന് 5ജി വഴിയൊരുക്കും.