Present needful information sharing
സാമ്പത്തിക വർഷത്തെ അവസാനത്തെ വ്യാപാര ദിനത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 100 പോയന്റ് ഉയർന്ന് 58,789ലും നിഫ്റ്റി 34 പോയന്റ് നേട്ടത്തിൽ 17,532ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഡോളർ സൂചികയിലെ ഇടിവും വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരികളിൽ വീണ്ടും നിക്ഷേപം തുടങ്ങിയതൊക്കെയുമാണ് രാജ്യത്തെ സൂചികകൾ നേട്ടമാക്കിയത്. ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രടെക് സിമെന്റ്സ്, ഭാരതി എയർടെൽ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ.
ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി ബാങ്ക്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സെക്ടറൾ സൂചികകളിൽ നിഫ്റ്റി ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഐടി, മീഡിയ, മെറ്റൽ തുടങ്ങിയവ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.6ശതമാനം ഉയർന്നാണ് വ്യാപാരം നടക്കുന്നത്.