ഓഹരി വിലയിൽ പുതിയ ഉയരങ്ങൾ താണ്ടി മുന്നോട്ട് കുതിക്കുകയാണ് ടാറ്റാ സ്റ്റീൽ. വില 170 രൂപ കടന്ന് എക്കാലത്തേയും ഉയരത്തിലെത്തി. അതോടെ ബ്രോക്കറേജുകൾ ടാർഗെറ്റ് വിലയിൽ മാറ്റം വരുത്തിയിട്ടുണ്ട്. 177 രൂപ ഹ്രസ്വകാല ടാർഗെറ്റ് വില നിശ്ചയിച്ച് ടാറ്റാ സ്റ്റീൽ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധറിന്‍റെ ശുപാർശ.
ഓഹരി വിപണിയിലെ പ്രകടനം ലോഹമേഖലയിൽ 2024-ലെ ഏറ്റവും ഉയർന്ന നേട്ടമുണ്ടാക്കിയ ഓഹരികളിൽ ഒന്നാണ് ടാറ്റ സ്റ്റീൽ. ഇന്നത്തെ ആദ്യ സെഷനിൽ തന്നെ ഏകേദശം 1.43 ശതമാനം ഉയർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. അതോടെ വില 170.70 രൂപയിലേക്ക് ഉയർന്നു. എന്നാൽ പിന്നീടുള്ള സമയങ്ങളിൽ ആ മുറ്റേറ്റം നിലനിർത്താൻ ടാറ്റാ സ്റ്റീൽ ഓഹരിക്ക് സാധിച്ചില്ല.
നിലവിൽ 167.95 രൂപയാണ് ടാറ്റാ സ്റ്റീലിന്‍റെ ഓഹരി വില. കഴിഞ്ഞ 5 ദിവസത്തിനിടെ 2.17 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 9.71 ശതമാനം നേട്ടമുണ്ടാക്കാനും കമ്പനിക്ക് സാധിച്ചു. ആറ് മാസത്തിനിടെ 39.45 ശതമാനം ലാഭവും ഒരു വർഷത്തിനിടെ 56.48 ശതമാനം ലാഭവും ടാറ്റാ ഓഹരി, നിക്ഷേപകർക്ക് നൽകി. ടാറ്റ സ്റ്റീൽ 5 വർഷത്തിനുള്ളിൽ 207.5% നേട്ടങ്ങളോടെ മൾട്ടി-ബാഗറായി മാറി.
ബ്രോക്കറേജ് വിലയിരുത്തൽ :പ്രഭുദാസ് ലില്ലാധർ ടാറ്റ സ്റ്റീലിൻ്റെ ടാർഗെറ്റ് വില ഉയർത്തിയിട്ടുണ്ട്. 177 ടാർഗെറ്റ് വില നിശ്ചയിച്ച് ഓഹരി വാങ്ങാമെന്നാണ് നിർദ്ദേശം. 164 രൂപയാണ് സ്റ്റോപ്പ് ലോസ്. നേരത്തെ, ടാറ്റ സ്റ്റീലിൽ 170 രൂപയായിരുന്നു പ്രഭുദാസ് ടാർഗെറ്റ് വില നിശ്ചയിച്ചിരുന്നത്. ഏറ്റവും പുതിയ ലക്ഷ്യം ഇൻട്രാഡേ അല്ലെങ്കിൽ പരമാവധി 1-ആഴ്‌ച ടാർഗെറ്റ് പോലെയുള്ള ഹ്രസ്വകാല അടിസ്ഥാനമാണ്.അതേ സമയം ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് 200 രൂപയാണ് ടാറ്റാ സ്റ്റീലിന്‍റെ ടാർഗെറ്റ് വില നിശ്ചിയച്ചിരിക്കുന്നത്. പ്രോഗ്രസീവ് ഷെയർ 214 രൂപ ടാർഗെറ്റായി ശുപാർശ ചെയ്യുന്നു.
ടാറ്റ സ്റ്റീൽ ഡിവിഡൻ്റ് :ഈ ടാറ്റ ഗ്രൂപ്പ് കമ്പനിക്ക് അതിൻ്റെ നിക്ഷേപകർക്ക് കനത്ത ലാഭവിഹിതം നൽകുന്നതിൽ ശക്തവും സ്ഥിരതയുള്ളതുമായ ട്രാക്ക് റെക്കോർഡുണ്ട്. ആദ്യ ബോണസ് ഇഷ്യു വർഷം മുതൽ, ടാറ്റ സ്റ്റീൽ അതിൻ്റെ നിക്ഷേപകർക്ക് ഒരു ഓഹരിക്ക് 299.35 രൂപ ലാഭവിഹിതമായി നൽകിയിട്ടുണ്ട്. 2023-ൽ കമ്പനി ഒരു ഓഹരിക്ക് 3.60 രൂപ ലാഭവിഹിതം നൽകി. എന്നാൽ അതിൻ്റെ ഏറ്റവും ഉയർന്ന ഡിവിഡൻ്റ് പേഔട്ട് 2022-ൽ അതിൻ്റെ ഓഹരി വിഭജിക്കുന്ന സമയത്ത് ഒരു ഷെയറിന് 51 രൂപയാണ്. 2022ൽ മാത്രം ടാറ്റ സ്റ്റീൽ ഒരു ഓഹരിക്ക് ഏറ്റവും കൂടുതൽ ലാഭവിഹിതം നൽകിയത് 63.75 രൂപയാണ്. നിലവിൽ, ടാറ്റ സ്റ്റീലിന് 2.18% ലാഭവിഹിതമുണ്ട്, കൂടാതെ ലോഹ മേഖലയിലെ ഏറ്റവും ഉയർന്ന ആദായം നൽകുന്ന ഓഹരികളിൽ ഒന്നാണ്.
ടാറ്റ സ്റ്റീല്‍ :ഒരു നൂറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള രാജ്യത്തെ മുന്‍നിര സ്റ്റീല്‍ നിര്‍മാണ കമ്പനിയാണ് ടാറ്റാ സ്റ്റീല്‍. ഭൂമിശാസ്ത്രപരമായി ഉത്പാദന ശൃംഖലാ വൈവിധ്യവത്കരണം നടത്തിയിട്ടുള്ള ലോകത്തെ വന്‍കിട സ്റ്റീല്‍ കമ്പനിയെന്ന വിശേഷണവും ടാറ്റ സ്റ്റീലിന് സ്വന്തം. ബ്രിട്ടണും നെതര്‍ലാന്‍ഡും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ദക്ഷിണ പൂര്‍വ്വേഷ്യയിലും ഉള്‍പ്പെടെ 26 രാജ്യങ്ങളില്‍ ഉത്പാദന കേന്ദ്രങ്ങളുണ്ട്. അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.