ഓടുന്ന തീവണ്ടിയിൽ നിന്ന് കാൽതെറ്റി പ്ലാറ്റ്ഫോമിലേക്ക് വീണ യാത്രക്കാരനെ ആർ.പി.എഫ് അത്ഭുതകരമായി രക്ഷപ്പെടുത്തി

ഓടുന്ന തീവണ്ടിയിൽ നിന്നും കാൽതെറ്റി പ്ലാറ്റ്ഫോമിലേക്ക് വീണ യാത്രക്കാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. കോർബ എക്സ്പ്രസിലെ യാത്രക്കാരനെയാണ് ആർ.പി.എഫ് ജീവനക്കാർ രക്ഷപ്പെടുത്തിയത്. ട്രയിൻ : ഒലവക്കോട് റയിൽവെ സ്‌റ്റേഷനിൽ നിർത്താറായപ്പോഴാണ് അപകടം. തിങ്കളാഴ്ച്ച ഉച്ചക്കാണ് സംഭവം.

ട്രെയിനിലെ വാതിലിന് സമീപം നിൽക്കുകയായിരുന്ന യാത്രക്കാരൻ കാൽ തെറ്റി പുറത്തേക്ക് വീഴുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ആർപിഎഫ് ഉദ്യോഗസ്ഥനായ കെവി മനോജ് ഓടിയെത്തി യുവാവിനെ പിടിച്ച് പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റി.

 
ട്രെയിനിലെ വാതിലിന് സമീപം നിൽക്കുകയായിരുന്ന യാത്രക്കാരൻ കാൽ തെറ്റി പുറത്തേക്ക് വീഴുകയായിരുന്നു.