ഒരാൾപ്പോലും വിശന്നിരിക്കാത്ത ഇന്ത്യൻ നഗരം; സഞ്ചാരികൾക്കു വേണ്ടതെല്ലാം ഇവിടുണ്ട്.

രണ്ടു ദശലക്ഷം ആളുകളെ ഉൾക്കൊള്ളുന്ന അമൃത്‌സർ നിരവധി കാര്യങ്ങൾക്കു പേരുകേട്ടതാണ്. രുചികരമായ പാചകരീതി, ചരിത്രമുറങ്ങുന്ന പഴയ പട്ടണം, സിഖ് മതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയമായ സുവർണ്ണ ക്ഷേത്രം അങ്ങനെ ഒരു സഞ്ചാരിയെ ആകർഷിക്കാൻ വേണ്ടതെല്ലാം. എന്നാൽ ലോകത്തിന് മുന്നിൽ ഈ നഗരം വ്യത്യസ്തമാകുന്നത് മറ്റൊരു കാരണത്താലാണ്. ഇവിടെ ആരും വിശന്നിരിക്കുന്നില്ല. ദിവസവും പതിനായിരങ്ങൾക്ക് ആഹാരം വിളമ്പുന്ന ഇന്ത്യയുടെ ആത്മീയ നഗരത്തിലേയ്ക്ക്…

വിശപ്പിനെ പടിയ്ക്കു പുറത്താക്കിയ ഇന്ത്യയുടെ ആത്മീയ നഗരം”

എ ഡി 1574-ൽ സിഖുകാരുടെ നാലാമത്തെ ഗുരുവായ ശ്രീ ഗുരു രാംദാസ് ജിയാണ് അമൃത്സർ സ്ഥാപിച്ചത്. നഗരം സ്ഥാപിക്കപ്പെടുന്നതിന് മുമ്പ് ഈ പ്രദേശം നിബിഡ വനങ്ങളാൽ മൂടപ്പെട്ടിരുന്നു, ഒപ്പം നിരവധി തടാകങ്ങളും ഉണ്ടായിരുന്നുവത്രേ. നഗരം ആരംഭിക്കുന്നതിനായി, പട്ടി, കസൂർ തുടങ്ങിയ സമീപ സ്ഥലങ്ങളിലെ വിവിധ മേഖലകളിൽ നിന്നുള്ള 52 വ്യാപാരികളെ ഗുരു ഇവിടെ താമസത്തിനായി ക്ഷണിച്ചു. ഈ കുടുംബങ്ങളാണ് നഗരത്തിലെ ആദ്യത്തെ 32 കടകൾ ആരംഭിച്ചത്, അവ ഇപ്പോഴും തെരുവിൽ ബാറ്റിസി ഹത്ത (32 കടകൾ) എന്ന പേരിൽ നിലനിൽക്കുന്നുണ്ട്. 

 

സിഖ് മതം അതിന്റെ സേവന പാരമ്പര്യത്തിന് പേരുകേട്ടതാണ്. ലോകമെമ്പാടുമുള്ള സിഖുകാർ ഗുരുദ്വാരകളിൽ സേവനമനുഷ്ഠിക്കുന്നു. എന്നാൽ സിഖ് മതത്തിന്റെ ഹൃദയസ്പന്ദനമായ അമൃത്സറിൽ മനുഷ്യസേവനത്തിനു മറ്റൊരു തലമാണ്. അമൃത്സറിൽ ഒരു വ്യക്തിയ്ക്കും പട്ടിണി കിടന്നുറങ്ങേണ്ടിവരാറില്ല. കാരണം, സിഖ് മതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയമായ സുവർണ്ണ ക്ഷേത്രത്തിൽ ആവശ്യമുള്ള ആർക്കും ചൂടുള്ള ഭക്ഷണം എപ്പോഴും റെഡിയാണ്. സുവർണ്ണ ക്ഷേത്രത്തിന്റെ ലംഗർ എന്നറിയപ്പെടുന്ന ഒരു സ്വതന്ത്ര അടുക്കള, ലോകത്തിലെ ഏറ്റവും വലിയ അടുക്കളയാണ്. പ്രതിദിനം 100,000 ആളുകൾക്ക് ആഴ്ചയിൽ ഏഴ് ദിവസവും ഇവിടെ ഭക്ഷണം വിളമ്പുന്നു.ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തുന്ന ഭക്തർക്കും സഞ്ചാരികൾക്കും ആർക്കും 24 മണിക്കൂറും ഭക്ഷണം ലഭിക്കും. ഒരേസമയം 200 പേർക്ക് സുഖമായി ഇരിക്കാൻ കാഴിയുന്ന ഹാളാണിവിടെ. ഓരോ ദിവസവും സുവർണ്ണ ക്ഷേത്രത്തിലെത്തി ഇവിടുത്തെ ആഹാരവും കഴിച്ചു മടങ്ങുന്നത് പതിനായരങ്ങളാണ്. 

friends travels

പഞ്ചാബിന്റെ ഹൃദയഭാഗത്തുള്ള ഒരു പ്രധാന വാണിജ്യ സാംസ്കാരിക കേന്ദ്രമാണ് അമൃത്‌സർ. സിഖ് മതത്തിന്റെ ആത്മീയ സാംസ്കാരിക കേന്ദ്രം കൂടിയായ നഗരം,1919-ലെ അമൃത്‌സർ കൂട്ടക്കൊലയും ജാലിയൻ വാലാബാഗും വാഗാ അതിർത്തിയുമെല്ലാം ഉൾക്കൊള്ളുന്ന ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. പഞ്ചാബിലെ രണ്ടാമത്തെ വലിയ നഗരമായ അമൃത്‌സർ സ്ട്രീറ്റ് ഫുഡിനും പേരുകേട്ടതാണ്.”.

Verified by MonsterInsights