സുരി: ബംഗാളിന്റെ ‘ഒരുരൂപ ഡോക്ടര്‍’ എന്നറിയപ്പെട്ടിരുന്ന സുഷോവന്‍ ബന്ദോപാധ്യായ് (84) ചൊവ്വാഴ്ച കൊല്‍ക്കത്തയിലെ ആശുപത്രിയില്‍. അന്തരിച്ചു. രണ്ടുവര്‍ഷമായി വൃക്കരോഗബാധിതനായിരുന്നു. ഡോക്ടറും രാഷ്ട്രീയക്കാരനുമായിരുന്ന ബന്ദോപാധ്യായ് 60 വര്‍ഷത്തോളം ഒരുരൂപമാത്രം വാങ്ങിയാണ് രോഗികളെ ചികിത്സിച്ചിരുന്നത്. 2020-ല്‍ പദ്മശ്രീക്ക് അര്‍ഹനായി. ഏറ്റവുമധികം രോഗികളെ ചികിത്സിച്ചതിന് അതേവര്‍ഷംതന്നെ ഗിന്നസ് റെക്കോഡും ലഭിച്ചു.ബോല്‍പുരില്‍ എം.എല്‍.എ.യായിരുന്നു. 1984- -ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ജില്ലാ പ്രസിഡന്റായെങ്കിലും പാര്‍ട്ടിവിട്ടു. ബന്ദോപാധ്യായ്യുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അനുശോചിച്ചു.