ഒറ്റ നിക്ഷേപത്തിലൂടെ ലക്ഷങ്ങൾ റിട്ടേൺസ് നേടാനൊരു പോസ്റ്റ് ഓഫീസ് പദ്ധതി

മികച്ച വരുമാനവും സുരക്ഷിത നിക്ഷേപവും എന്ന ആകർഷണങ്ങൾ കാരണം പോസ്റ്റ് ഓഫീസ് സേവിംങ്‌സ് സ്കീമുകൾ വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾക്ക് മുതൽ വയോധികർക്ക് വരെയുള്ള നിരവധി സമ്പാദ്യ പദ്ധതികൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഈ പ്രത്യേക സ്കീമുകളിലൊന്ന് നിക്ഷേപകരെ പലിശയിലൂടെ മാത്രം തന്നെ ലക്ഷങ്ങൾ സമ്പാദിക്കാൻ സഹായിക്കുന്നു. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിനെക്കുറിച്ചാണ്, പറഞ്ഞു വരുന്നത്.

ഈ അഞ്ച് വർഷത്തെ സ്കീമിൽ, പണം സുരക്ഷിതമായി സൂക്ഷിക്കുന്നതിനൊപ്പം, വരുമാനവും ഉറപ്പാണ്. ഇത് കൊണ്ട് ഇത് ജനപ്രിയ റിട്ടേൺ സ്കീമുകളിൽ ഒന്നാണ്. ഇത് ഉയർന്ന പലിശയും മികച്ച നേട്ടങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതിയിൽ, നിക്ഷേപത്തിന് 7.5 ശതമാനം പലിശ ലഭിക്കും. കഴിഞ്ഞ വർഷം, 2023 ഏപ്രിൽ 1 തൊട്ട് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിന്റെ പലിശ പുതുക്കി. അഞ്ച് വർഷത്തേക്ക് ലഭ്യമായ പലിശ നിരക്ക് 7 ശതമാനത്തിൽ നിന്ന് ഒറ്റയടിക്ക് 7.5 ശതമാനമായി ഉയർത്തി. ഈ പലിശ നിരക്കിലുള്ള പോസ്റ്റ് ഓഫീസ് സ്കീം മികച്ച സമ്പാദ്യ പദ്ധതികളിലൊന്നാണ്.


നിക്ഷേപകർക്ക് ഈ പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമിൽ വിവിധ കാലയളവുകളിലായ് പണം നിക്ഷേപിക്കാം. സ്കീം പ്രകാരം 1 വർഷം, 2 വർഷം, 3 വർഷം, 5 വർഷം എന്നിങ്ങനെ വ്യത്യസ്ത കാലാവധികളിൽ നിക്ഷേപിക്കാം. നിങ്ങൾ ഒരു വർഷത്തേക്ക് നിക്ഷേപിച്ചാൽ 6.9 ശതമാനം പലിശയും, 2 അല്ലെങ്കിൽ 3 വർഷത്തേക്ക് പണം നിക്ഷേപിച്ചാൽ 7 ശതമാനം പലിശയും, ഇനി 5 വർഷത്തേക്ക് ആണ് നിക്ഷേപിക്കുന്നതെങ്കിൽ അതിനു 7.5 ശതമാനം പലിശയും ലഭിക്കും. എന്നിരുന്നാലും, ഒരു ഉപഭോക്താവിന്റെ നിക്ഷേപം ഇരട്ടിയാകാൻ അഞ്ച് വർഷത്തിലധികം എടുക്കും.

ഉദാഹരണത്തിന്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിലെ നിക്ഷേപകരുടെ പണം ഇരട്ടിയാക്കുന്നതിന്റെ കണക്ക് നോക്കുകയാണെങ്കിൽ, അഞ്ച് വർഷത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിക്കുന്ന ഒരു ഉപഭോക്താവിന് 7.5 ശതമാനം നിരക്കിൽ പലിശ ലഭിക്കുകയും ചെയ്യുന്നുവെന്ന് കരുതിയാൽ, ഈ കാലയളവിൽ അയാൾക്ക് 2 ലക്ഷം രൂപ പലിശയായി ലഭിക്കും. ഇതിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ഉറപ്പാക്കാം.

നികുതി ഇളവുകൾ:ടൈം ഡെപ്പോസിറ്റ് സ്കീമിൽ, 1961 ലെ ആദായനികുതി വകുപ്പിന്റെ സെക്ഷൻ 80C പ്രകാരം ഉപഭോക്താവിന് നികുതി ഇളവിന്റെ ആനുകൂല്യവും നൽകിയിട്ടുണ്ട്. ഈ സേവിംഗ്സ് സ്കീമിൽ സിംഗിൾ അക്കൗണ്ടോ, ജോയിൻ്റ് അക്കൗണ്ടോ തുറക്കാവുന്നതാണ്. 10 വയസ്സിന് മുകളിലുള്ള കുട്ടിയുടെ അക്കൗണ്ട് ഒരു കുടുംബാംഗം മുഖേന തുടങ്ങാം. ഏറ്റവും കുറഞ്ഞത് 1000 രൂപയിൽ അക്കൗണ്ട് തുറക്കാം. ഇതിൽ പലിശ ചേർക്കുന്നത് വാർഷികാടിസ്ഥാനത്തിലാണ്.

എല്ലാവരും അവരുടെ വരുമാനത്തിൻ്റെ ഒരു ഭാഗം ലാഭിക്കാനും ആ പണം സുരക്ഷിതമായ ഒരു സ്ഥലത്ത് നിക്ഷേപിക്കാനും അത് വഴി ഭാവിയിൽ മികച്ച വരുമാനം നേടാനും ആഗ്രഹിക്കുന്നവരാണ്. ഈ സാഹചര്യത്തിൽ, പോസ്റ്റ് ഓഫീസ് നടത്തുന്ന ചെറുകിട സമ്പാദ്യ പദ്ധതികൾ ഇപ്പോൾ വളരെ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. പോസ്‌റ്റ് ഓഫീസിന്റെ ടൈം ഡെപ്പോസിറ്റ് സ്‌കീമിൽ നിരവധി പേരാണ് ഇതിനോടകം പണം നിക്ഷേപിക്കുന്നത്.

 

Verified by MonsterInsights