ഒഴിയാതെ മഴ; തീരാതെ ദുരിതം: നഗരത്തിൽ വ്യാപക നാശം.

കഴി‍ഞ്ഞ ദിവസം രാത്രിയിലെ ശക്തമായ മഴയിൽ നഗരത്തിൽ വ്യാപക നാശനഷ്ടം. കിള്ളിയാർ കര കവിഞ്ഞതിനെ തുടർന്ന് ജഗതി സിഎസ് റോഡ് വെള്ളത്തിൽ മുങ്ങി. ഈ ഭാഗത്ത് ഏതാനും വീടുകളിൽ വെള്ളം കയറി. വഴുതക്കാട് കോട്ടൺഹിൽ സ്കൂൾ.

വളപ്പിൽ പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസിനു മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണു. യൂണിവേഴ്സിറ്റി കോളജ്വളപ്പിൽ പാർക്കു ചെയ്തിരുന്ന രണ്ടു വാഹനങ്ങൾക്കും മരം വീണ് കേടുപാടുണ്ടായി. കോർപറേഷൻ പരിധിയിലെ 16 

സ്ഥലങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ഒരു ദിവസം തോർന്നു എങ്കിലും തിങ്കളാഴ്ച പുലർച്ചയോടെ മഴ ശക്തമായി.ഈന്തിവിളാകം, ബാലൻ നഗർ, പരുത്തിക്കുഴി, കമലേശ്വരം എംഎൽഎ റോഡ്, ആര്യൻകുഴി റോഡ്, ത്രിമൂർത്തി റോഡ്, ഗംഗാ ,നഗർ, അണിക്കവിളാകം, സതി നഗർ, ചാക്കയ്ക്കു സമീപം സർവീസ് റോഡ്, കൈരളി റോഡ്, എൻഎസ് ഡിപ്പോ, തോപ്പിൽ നഗർ, അണിക്കവിളാകം, സതി നഗർ, ചാക്കയ്ക്കു സമീപം സർവീസ് റോഡ്, കൈരളി റോഡ്, എൻഎസ് ഡിപ്പോ, തോപ്പിൽ നഗർ, ഗ്രീൻ ലെയ്ൻ, കെഎസ്പി റോഡ് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്.

വെട്ടുകാട് ഈന്തിവിളാകം മേഖലയിൽ രാവിലെ മുതൽ ആറോളം പമ്പുകൾ ഉപയോഗിച്ച് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി.  പട്ടം ഇളംങ്കാവിൽ  മതിൽ ഇടിഞ്ഞു വീണു. രാവിലെ 11 നാണ് കോട്ടൺ ഹിൽ സ്കൂൾ വളപ്പിലെ മരം വീണത്. ഫയർ ഫോഴ്സിന്റെ സഹായത്തോടെ മരം മുറിച്ചു നീക്കി. മുല്ലൂർ കെവി എൽപി സ്കൂളിൽ അപകടകരമായി നിന്ന വൃക്ഷങ്ങളുടെ കൊമ്പ് കോർപറേഷൻ അധികൃതർ മുറിച്ചു മാറ്റി. കേന്ദ്രീയ വിദ്യാലയ സ്കൂളുകൾ ഇന്നലെ തുറന്നതിനാൽ രാവിലെ മുതൽ നഗരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക്

അനുഭവപ്പെട്ടു. പട്ടം, തിരുമല, പൂജപ്പുര പ്രദേശങ്ങളിലാണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടത്.

മഴയിൽ ക്ഷേത്രം തകർന്നു വിഴിഞ്ഞം∙ ബീച്ച് റോഡിനു സമീപത്തെ പുരാതന ക്ഷേത്രങ്ങളിലൊന്ന് കഴിഞ്ഞ ദിവസത്തെ മഴയിൽ പൂർണമായി തകർന്നു വീണു.  സമീപത്തെ ക്ഷേത്രവും തകർച്ചയുടെ വക്കിൽ. ചന്തയ്ക്കു സമീപത്തെ ക്ഷേത്രവും തകർച്ചയുടെ വക്കിൽ. ചന്തയ്ക്കു സമീപത്തെ കുറ്റിക്കാടു നിറഞ്ഞ വളപ്പിലെ ഈ രണ്ട് 

ക്ഷേത്രങ്ങളിൽ ഒന്ന് രണ്ടു വർഷം മുൻപ് ഭാഗികമായി തകർന്നിരുന്നു.

ഈ ക്ഷേത്രത്തിന്റെ മുകളിൽ വളർന്നു പന്തലിച്ച ആൽ വൃക്ഷം കാറ്റിൽ മറിഞ്ഞിതിനൊപ്പമാണ് ക്ഷേത്രത്തിന്റെമുകളിൽ വളർന്നു പന്തലിച്ച ആൽ വൃക്ഷം കാറ്റിൽ മറിഞ്ഞിതിനൊപ്പമാണ് ക്ഷേത്രത്തിന്റെ ശേഷിച്ച മതിൽ ഭാഗവും തകർന്നത്. ക്ഷേത്ര പുനരുദ്ധാരണം നടത്തും എന്ന ദേവസ്വം ബോർഡ് അധികൃതരുടെ പ്രഖ്യാപനം വാക്കുകളിലൊതുങ്ങുകയാണ്.  ദേവസ്വം ബോർഡ് സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം. അതിന്നായില്ലെങ്കിൽ സംസ്ഥാന പുരാവസ്തു 

 

 

വകുപ്പ് സംരക്ഷണം ഏറ്റെടുക്കണമെന്നും ആവശ്യമുയർന്നു.

 

വീടിന്റെ മേൽക്കൂര നിലംപൊത്തി; വയോധികർ രക്ഷപ്പെട്ടു മലയിൻകീഴ് ∙ ശക്തമായ മഴയിൽ വീടിന്റെമേൽക്കൂരയും നിലംപൊത്തി. വീടിനുള്ളിൽ ഉണ്ടായിരുന്ന വയോധിക ദമ്പതികൾ ശബ്ദംകേട്ടു പുറത്തേക്കു ഓടിയതിനാൽ വൻദുരന്തം ഒഴിവായി. വിളവൂർക്കൽ പഞ്ചായത്ത് മൂലമൺ വാർഡിൽ മലയം പത്മ വിലാസത്തിൽ പി.രജനിയുടെ വീടിന്റെ
മാതാപിതാക്കളായ ഗോപിനാഥൻ നായർ, പത്മകുമാരി എന്നിവരാണ് വീടിനുള്ളിൽ ഉണ്ടായിരുന്നത്. അടുക്കളയിലെ സാധനങ്ങൾക്കു കേടുപാടുണ്ടായി. വീടിന്റെ ശേഷിക്കുന്ന ഭാഗവും ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയാണ്.

ടെക്നോപാർക്കിന് സമീപം വീടുകൾ വെള്ളത്തിൽ കഴക്കൂട്ടം∙ ശക്തമായ മഴയിൽ ടെക്നോപാർക്കിനു സമീപം മുള്ളുവിളയിൽ അങ്കണവാടി കെട്ടിടത്തിൽ ഉൾപ്പെടെ 6 വീടുകളിൽ വെള്ളം കയറി. ടെക്നോപാർക്കിനുള്ളിൽ നടക്കുന്ന കെട്ടിട നിർമാണത്തെ തുടർന്ന് കൈത്തോട് അടഞ്ഞതാണ് തങ്ങളുടെ വീടുകളിൽ വെള്ളം കയറാൻ കാരണം എന്ന് മുള്ളുവിള നിവാസികൾ പറയുന്നു.  ആറ്റിപ്ര വാർഡിലെ മുള്ളുവിള അങ്കണവാടി, മുള്ളുവിളയിൽ ശകുന്തള, ബേബി, സുകുമാരൻ, അജി, രാധ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. പൗണ്ട് കടവ് വാർഡിലെ 40 അടി പാലത്തിനു സമീപമുള്ള 

ഏതാനും വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. കുളത്തൂർ, ആറ്റിൻകുഴി, കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ– റെയിൽവേ മേൽപാലം റോഡ്, ശ്രീകാര്യം തലയിൽക്കോണം റോഡ്, കഴക്കൂട്ടം കുമിഴിക്കര തുടങ്ങിയ ഇട റോഡുകളിലും വെള്ളം കയറിയതിനാൽ യാത്ര ദുഷ്കരമായിട്ടുണ്ട്. രാത്രി മഴ ശക്തമായാൽ തെറ്റിയാർ തോട് കവിഞ്ഞ് ഒഴുകാൻ സാധ്യതയുണ്ട്.

Verified by MonsterInsights