പാഠപുസ്തക പരിഷ്‌കരണം കേരളത്തിന്റെ നല്ല ഭാവിക്കുള്ള ചുവടുവയ്പ്പ്.

കേരളത്തിന്റെ നല്ല ഭാവിക്കുള്ള ചുവടുവയ്പ്പാണു പാഠപുസ്തക പരിഷ്‌കരണമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിനു മുന്നോടിയായുള്ള സംസ്ഥാനതല ആശയരൂപീകരണ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഘടന, ഉള്ളടക്കം, പൊതുസ്വഭാവം എന്നിവ സംബന്ധിച്ച് ഗൗരവമായ ചർച്ചകളും മികച്ച ആശയങ്ങളും രൂപപ്പെടേണ്ടതുണ്ട്. സംസ്ഥാനത്തെ വിദ്യാഭ്യാസത്തുണ്ടായ ഭൗതിക വളർച്ചയ്ക്കൊപ്പം അക്കാദമിക നിലവാരം മുന്നേറാനുവ്യക്തമാക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂട്, ഉള്ളടക്കവുമായി ബന്ധപ്പെട്ട സിലബസും പാഠപുസ്തകങ്ങളും, മറ്റു പഠന-ബോധന സാമഗ്രികളായ ടീച്ചർ ടെക്സ്റ്റ്, വർക്ക് ബുക്ക്, ഐ.സി.ടി. സൗഹൃദ വിദ്യാഭ്യാസത്തിന് സഹായകമായ ഡിജിറ്റൽ സംവിധാനങ്ങളും വിഭവങ്ങളെല്ലാം ഉൾക്കൊളളുന്നതാണ് പാഠ്യപദ്ധതി. പഠനത്തിന്റെ ആസൂത്രണം, നിർവഹണം, വിലയിരുത്തൽ എന്നിവ എങ്ങനെയാവണമെന്ന് നിർദ്ദേശിക്കുന്ന സമഗ്രരേഖ കൂടിയാണിത്.

Verified by MonsterInsights