പണം ചെലവഴിക്കുന്ന കാര്യമായതിനാൽ തന്നെ വീട് വാങ്ങിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

സ്വന്തമായി ഒരു വീട് വാങ്ങുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഏറെ പണം ആവശ്യമുള്ളതിനാൽ നന്നായി ആലോചിച്ച് മാത്രമേ വീട് വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ മിക്കവരും തീരുമാനം എടുക്കാറുള്ളൂ. സ്വന്തമായി ഒരു വീട് ഉണ്ടാവുകയെന്നത് നിങ്ങൾക്ക് സുരക്ഷിതത്വവും സമാധാനവും സമ്മാനിക്കുമെന്നതിനോടൊപ്പം ആത്മവിശ്വാസവും വർധിപ്പിക്കും.

വലിയ തുക ആവശ്യമായതിനാൽ ലോൺ എടുത്താണ് ബഹുഭൂരിപക്ഷം പേരും വീട് വാങ്ങിക്കാറുള്ളത്. പണം ചെലവഴിക്കുന്ന കാര്യമായതിനാൽ തന്നെ വീട് വാങ്ങിക്കുന്നതിന് മുമ്പ് നിങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി, വീട് വാങ്ങിക്കാൻ പോകുന്ന സ്ഥലം, ലോൺ തിരിച്ചടവിനുള്ള വഴി എന്നീ മൂന്ന് കാര്യങ്ങൾ പുതിയൊരു വീട് വാങ്ങുമ്പോൾ തീർച്ചയായും ചിന്തിക്കണം. ഈ മൂന്ന് ഘടകങ്ങളുമായി ബന്ധപ്പെട്ട വ്യക്തതയാണ് നിങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കാൻ നിങ്ങളെ സഹായിക്കുക.

http://www.globalbrightacademy.com/about.php

നിങ്ങളുടെ സാമ്പത്തികവും ലോൺ തിരിച്ചടവിനുമുള്ള സാഹചര്യം

ഇന്നത്തെ കാലത്ത് പലർക്കും വീട് വാങ്ങുകയെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സാധിക്കുന്നത് ഹോം ലോണുകൾ ഉള്ളത് കൊണ്ട് മാത്രമാണ്. ഒരു വീടിന് ഉദാഹരണത്തിന് 100 രൂപയാണ് ചെലവ് വരുന്നതെന്ന് പ്രതീക്ഷിക്കുന്നതെങ്കിലും അധികച്ചെലവുകൾ സ്വാഭാവികമായും ഉണ്ടാവും. അതായത് 100 പ്രതീക്ഷിച്ചിടത്ത് 120ഉും 130മൊക്കെ ആവാം. ഭവന വായ്പ വഴി 75-90% വരെ ധനസഹായമാണ് ലഭിക്കുക. ബാക്കി തുക നിങ്ങൾ തന്നെ കണ്ടെത്തേണ്ടതുണ്ട്. കൂടുതൽ ഡൗൺ പേയ്‌മെന്റ് നടത്തിയാൽ നിങ്ങളുടെ ലോൺ തിരിച്ചടവ് അത്രയും കുറയ്ക്കാൻ സാധിക്കും. ഇതോടെ ഇഎംഐ തുകയിലും കുറവുണ്ടാവും. ഇങ്ങനൊക്കെയാണെങ്കിലും ലോൺ അല്ലാതെ നിങ്ങൾ പണം കണ്ടെത്തേണ്ടി വരും. അതിനെക്കുറിച്ചും ആലോചിക്കേണ്ടതുണ്ട്. ഡൗൺ പേയ്‌മെന്റ് ലാഭിക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഉദാഹരണത്തിന്, നിങ്ങൾക്ക് നിക്ഷേപം പരിഗണിക്കാവുന്നതാണ്. ഒരു എസ്‌ഐ‌പി വഴി ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ പ്രതിമാസം 25,000 രൂപ അടച്ചാൽ മൂന്ന് വർഷം കഴിയുമ്പോൾ 12 ശതമാനം പലിശയോടെ 10.9 ലക്ഷം രൂപ നിങ്ങൾക്ക് തിരികെ ലഭിക്കും.

നിങ്ങളുടെ ലോൺ തിരിച്ചടക്കാനുള്ള കഴിവ് എത്രയെന്ന് നിങ്ങൾക്ക് ലോൺ അനുവദിക്കുന്ന സ്ഥാപനം പരിശോധിക്കും. എങ്കിലും നിങ്ങൾക്ക് തന്നെ അതേക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവണം. ഇഎംഐക്ക് പുറമെ ജീവിതച്ചെലവ് എന്തെല്ലാമെന്ന് വിലയിരുത്തി വ്യക്തമായ പദ്ധതി തയ്യാറാക്കണം.

ക്രെഡിറ്റ് സ്കോർ

പുതിയ വീടിന് വേണ്ടി ലോൺ എടുക്കാൻ പോവുകയാണെങ്കിൽ മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. 750 അല്ലെങ്കിൽ അതിന് മുകളിലുള്ള ക്രെഡിറ്റ് സ്കോറാണ് നല്ലത്. ക്രെഡിറ്റ് സ്കോർ കൂടുതൽ ഉള്ളത് നിങ്ങളുടെ തിരിച്ചടവ് ശേഷി ശക്തമാണെന്ന് സൂചിപ്പിക്കുന്നു. അങ്ങനെയാവുമ്പോൾ കുറഞ്ഞ പലിശനിരക്കിൽ ലോൺ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. നിലവിൽ നിങ്ങൾക്ക് എന്തെങ്കിലും ഹ്രസ്വകാല ഇഎംഐ ഉണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് അടച്ച് തീർക്കുക. കൂടുതൽ ഇഎംഐ ഉണ്ടെങ്കിൽ ലോൺ തിരിച്ചടവ് നിങ്ങളെ പ്രയാസത്തിലാക്കും. ഇത് ക്രെഡിറ്റ് സ്കോറിനെയും ബാധിക്കും.

ആവശ്യമായ രേഖകളും സർട്ടിഫിക്കറ്റുകളും

വീട് വാങ്ങുന്നവർ ആദ്യം തങ്ങൾ വാങ്ങുന്ന വസ്തുവിന് ആവശ്യമായ സർട്ടിഫിക്കറ്റുകളും നിയമപരമായ രേഖകളും ലോക്കൽ ക്ലിയറൻസുകളും ഉണ്ടോ എന്ന് സൂക്ഷ്മപരിശോധന നടത്തണം. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (RERA) വസ്തു രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നതാണ് പ്രധാനമായി പരിശോധിക്കേണ്ട മറ്റൊരു കാര്യം. നിങ്ങളുടെ വീടിൻെറ പ്രൊജക്ട് വൈകുകയോ അല്ലെങ്കിൽ നിർമ്മാണത്തിൽ എന്തെങ്കിലും കുഴപ്പങ്ങളോ ഉണ്ടെങ്കിൽ RERAയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ സംരക്ഷണം ലഭിക്കും. ആവശ്യമായ സർട്ടിഫിക്കറ്റുകളും ക്ലിയറൻസുകളും ഇല്ലെങ്കിൽ നിങ്ങളുടെ വസ്തുവിന് ധനസഹായം നൽകാൻ ബാങ്കുകളും മറ്റും തയ്യാറായേക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights